CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 55 Seconds Ago
Breaking Now

എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 16 ശനിയാഴ്ച ആര്‍ച്ച് ബിഷപ്പ് കെവിന്‍ മക്‌ഡൊനാള്‍ഡ് ശുശ്രൂഷകള്‍ നയിയ്ക്കും

സെഹിയോന്‍ യുകെ ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 16ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ ലണ്ടനിലെ പാേേമഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് കാത്തലിക് ഹൈസ്‌കൂളിലെ പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

രൂപതയിലെ ആര്‍ച്ച് ബിഷപ്പ് കെവിന്‍ മാക്‌ഡൊണാള്‍ഡ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. അഭിഷേകാഗ്നി ശുശ്രൂഷകളുടെ അന്തര്‍ദേശിയ സംഘാടകനായ ഷിബു കുരിയന്‍ വചന സന്ദേശവും ബ. സെയില്‍സ് സെബാസ്റ്റ്യന്‍ രോഗ ശാന്തി ശുശ്രൂഷയും സോജി സിജോ കുട്ടികളുടെ ശുശ്രൂഷയും ടിങ്കു ഗാന ശുശ്രൂഷയും നല്‍കും.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, ദൈവ വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനും ഉണ്ടായിരിക്കും. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും പ്രത്യേകം സൗകര്യമുണ്ടായിരിക്കും. കുട്ടികള്‍ക്ക് പ്രായാടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷകളുണ്ടായിരിക്കും

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കതോലിക് ഹൈ സ്‌കൂള്‍

ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍, N135TY

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും

റൂട്ട് സ്റ്റേഷന്‍ ; വുഡ് ഗ്രീന്‍, ഓവര്‍ ഗ്രൗണ്ട്, പാമേഴ്‌സ് ഗ്രീന്‍, 

ബസ് നമ്പേഴ്‌സ് ; 121, 329

ബസ്റ്റ് സ്റ്റോപ് ; BROOMFIELD LANE

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് ; 07903867625




കൂടുതല്‍വാര്‍ത്തകള്‍.