CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 47 Minutes 34 Seconds Ago
Breaking Now

പോണ്‍ സൈറ്റില്‍ കയറണമെങ്കില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

പോണ്‍ സൈറ്റുകള്‍ക്ക് കോടതി ഉത്തരവ് പ്രകാരം ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 827 വെബ്‌സൈറ്റുകളാണ് കേന്ദ്ര സര്‍ക്കാര്‍ കോടതി വിധിയെ തുടര്‍ന്ന് നിരോധിച്ചത്. ഒക്ടോബര്‍ മാസത്തിലായിരുന്നു നിരോധനം. ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ഈ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഏര്‍പ്പെടുത്തിയ നിരോധനം ഫലിച്ചില്ലെന്നുള്ള കണക്കുകളും പിന്നീട് പുറത്ത് വന്നിരുന്നു. വെബ്‌സൈറ്റുകളിലേക്ക് നേരിട്ടുള്ള പ്രവേശനം അവസാനിക്കുകയും ഉപയോക്താക്കളുടെ എണ്ണം 50% കണ്ട് കുറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിരോധിക്കാത്ത 441 വെബ്‌സൈറ്റുകളാണ് ഇതുവഴി നേട്ടമുണ്ടാക്കിയെന്നാണ് കണക്കുകള്‍ പറയുന്നത്.

ഈ വെബ്‌സൈറ്റുകളിലേക്കുള്ള ട്രാഫിക്ക് വന്‍തോതില്‍ വര്‍ധിക്കുകയായിരുന്നു. ചില വെബ്‌സൈറ്റുകള്‍ നിരോധിക്കപ്പെട്ടവയ്ക്കു പകരമായി പുതിയ വെബ്‌സൈറ്റുകള്‍ അവതരിപ്പിച്ചതോടെ യഥാര്‍ഥത്തില്‍ ഈ നിരോധം പാളി. എന്നാല്‍, ബ്രിട്ടനില്‍ ഇന്ത്യയിലേതിനേക്കാള്‍ കടുത്ത നിയമങ്ങളുമായി പോണ്‍ സൈറ്റുകള്‍ക്ക് പൂട്ടാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

അടുത്ത മാസം മുതല്‍ പുതിയ നിയമങ്ങള്‍ ഈ വിഷയത്തില്‍ പ്രാബല്യത്തില്‍ വരും. പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ബ്രിട്ടനില്‍ ഇനി മുതല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുകയാണ്. അഡള്‍ട്ട് കണ്ടന്റ് അഥവാ ലൈംഗികത ഉള്ളടമായിട്ടുള്ള വീഡിയോകള്‍ കാണുന്നതിന് മുമ്പ് പ്രായം വ്യക്തമാക്കുന്ന എയ്ജ് ഐഡി സംവിധാനമാണ് സര്‍ക്കാര്‍ കൊണ്ടു വരുന്നത്.

പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് സൈസന്‍സ് മുതലായ തിരിച്ചറിയല്‍ രേഖയാണ് ഉപയോഗിക്കേണ്ടത്. 

 




കൂടുതല്‍വാര്‍ത്തകള്‍.