CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 18 Minutes 40 Seconds Ago
Breaking Now

സംശയം ; ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം തല അറുത്ത് ബാഗിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ചു ; ഭര്‍ത്താവിനെ നാട്ടുകാര്‍ പിടിച്ച് പോലീസിനെ ഏല്‍പ്പിച്ചു

മൃതദേഹം ബാഗിനുള്ളിലാക്കി കനാലില്‍ തള്ളാനുള്ള ശ്രമവും നടത്തി.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തല അറുത്ത് മാറ്റി ഭര്‍ത്താവ്. സംഭവം തമിഴ്‌നാട്ടില്‍. 19 വയസ്സുള്ള നിവേദ എന്ന യുവതിയെയാണ് ഭര്‍ത്താവ് 28 കാരനയ മുനിയപ്പന്‍ കൊലപ്പെടുത്തിയ ശേഷം തലയറുത്തത്. തുടര്‍ന്ന് മൃതദേഹം ബാഗിനുള്ളിലാക്കി കനാലില്‍ തള്ളാനുള്ള ശ്രമവും നടത്തി.

ഇറോഡില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ മട്ടുകടൈയിലാണ് സംഭവം. മുനിയപ്പയ്ക്ക് ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരില്‍ വഴക്കും പതിവായിരുന്നു. തിങ്കളാഴ്ച വഴക്കിനെ തുടര്‍ന്ന് കൈയ്യില്‍ കിട്ടിയ കത്തിയെടുത്ത് ഭാര്യയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. പിന്നീട് തല മുറിച്ച് മാറ്റുകയും തലയും ഉടലും ബാഗുകളില്‍ തിരുകി ബൈക്കില്‍ കനാലിന് സമീപമെത്തി ഉപേക്ഷിക്കാനും ശ്രമിച്ചു.

ബാഗിന് വെളിയിലേക്ക് യുവതിയുടെ കാല്‍ നീണ്ടു നില്‍ക്കുന്നത് കണ്ട ചിലര്‍ ശബ്ദമുണ്ടാക്കുകയും പ്രതിയെ പിന്തുടരുകയും ചെയ്തു. മുനിയപ്പയെ പിടികൂടിയ ശേഷം പോലീസിനെ വിളിച്ച് കൈമാറുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.