CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 12 Minutes 26 Seconds Ago
Breaking Now

ബ്രിസ്റ്റോൾ യാക്കോബായ സുറിയാനി പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ കൊണ്ടാടി.

യൽദോ മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ April 20 ശനിയാഴ്ച വി.മൂന്നിൻ മേൽ കുർബാനയോട് കൂടി സമുചിതമായി ആഘോഷിച്ചു.

രാവിലെ 9 മണിയ്ക്ക് പ്രഭാതനമസ്ക്കാരത്തോടെ പെരുന്നാൾ പരിപാടികൾ ആരംഭിക്കുകയും തുടർന്ന് വികാരി ഫാ. തോമസ്‌ പുതിയാമഠത്തിൽ, ഫാ. വർഗീസ്‌ പുളയത്ത്, ഫാ. ബെന്നി പ്ലാംപറമ്പിൽ എന്നിവരുടെ കാർമ്മികത്വത്തിൽ വി.മൂന്നിൻ മേൽ കുർബാന അർപ്പിക്കപ്പെട്ടു. പിന്നീട് മദ്ധ്യസ്ഥ പ്രാർത്ഥന, അനുഗ്രഹ പ്രഭാഷണം, പ്രദക്ഷിണം എന്നിവയും നടന്നു.

ഗീവർഗീസ് സഹദായുടെ ജീവിത മാഹാത്മ്യത്തെ കുറിച്ചും അത് ഈ കാലഘട്ടത്തിൽ നമ്മുടെ ജീവിതത്തിൽ ഉള്‍ക്കൊളെണ്ട ആവശ്യകതയെ കുറിച്ചും ഫാ. ബെന്നി പ്ലാംപറമ്പിൽ തന്റെ പെരുനാൾ സന്ദേശത്തിൽ ഓർമപ്പെടുത്തുകയുണ്ടായി.

 പെരുനാളിൽ സഹോദര ഇടവകകളായ ബ്രിസ്റ്റോൾ സെന്റ്‌ സ്റ്റീഫൻസ് ക്നാനായ യാക്കോബായ പള്ളിയിലെയും, പൂൾ സെന്റ്‌ ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെയും ഇടവക അംഗങ്ങൾ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു. 

 പെരുനാൾ പരിപാടികൾക്ക് വികാരി, സെക്രട്ടറി, ട്രസ്റ്റി മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ നേത്രത്വം നൽകി. 

കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

 




കൂടുതല്‍വാര്‍ത്തകള്‍.