CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 19 Minutes 17 Seconds Ago
Breaking Now

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തെ ജനം തള്ളിയോ ഏറ്റെടുത്തോ ?

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മാറ്റങ്ങളുടെ കാലമാണ്. കമലും രജനിയും രാഷ്ട്രീയത്തില്‍ ഇറങ്ങി കഴിഞ്ഞു. ഇതില്‍ കമലിന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യം ഈ തിരഞ്ഞെടുപ്പില്‍ സജീവമായിരുന്നു. പാര്‍ട്ടിയെ ജനം ഒരുപരിധിവരെ അംഗീകരിച്ചെന്ന് പറയാം.

13 ലോക്‌സഭാ മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് മക്കള്‍ നീതി മയ്യം. ഗ്രാമപ്രദേശങ്ങളേക്കാള്‍ നഗരവ്യവസായ മേഖലകളിലാണ് എംഎന്‍എമ്മിന് വോട്ട് ഷെയര്‍ കൂടുതല്‍. 10 മുതല്‍ 12 ശതമാനം വരെയാണ് മൂന്നാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട്. ചെന്നൈ സെന്‍ട്രല്‍, ചെന്നൈ നോര്‍ത്ത്, ചെന്നൈ സൗത്ത്, കോയമ്പത്തൂര്‍, ശ്രീപെരുമ്പുത്തൂര്‍, തിരുവള്ളൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, മധുര, നീലഗിരി, പൊള്ളാച്ചി, തെങ്കാശി എന്നിവയാണ് എംഎന്‍എം സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തെത്തിയ മണ്ഡലങ്ങള്‍. ഇതില്‍ കോയമ്പത്തൂര്‍ സ്ഥാനാര്‍ഥി ആര്‍ മഹേന്ദ്രനും സൗത്ത് ചെന്നൈ സ്ഥാനാര്‍ഥി ആര്‍ രംഗരാജനും ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ പിടിച്ചു. 12 ശതമാനമാണ് ഇരുവരുടെയും വോട്ട് ഷെയര്‍.

ജയലളിതയുടെ മരണശേഷം എഐഡിഎംകെയുടെ കടുത്ത വിമര്‍ശകനായാണ് കമല്‍ഹാസന്‍ രാഷ്ട്രീയ വേദികളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നത്. എടപ്പാടി സര്‍ക്കാരിനെതിരേ നിരന്തരം അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുന്ന കമല്‍ തമിഴ് ഗ്രാമങ്ങളുടെ വികസനത്തെക്കുറിച്ചും സംസാരിക്കാറുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.