CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 40 Minutes 33 Seconds Ago
Breaking Now

ഗൂജറാത്തിലെ സൂറത്തില്‍ വന്‍ തീപിടുത്തം ; 19 വിദ്യാര്‍ത്ഥികള്‍ മരിച്ചു

14നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. വൈകീട്ട് 3.30 ഓടെയാണ് തീ പിടുത്തം ഉണ്ടായത്.

ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപിടുത്തതില്‍ 19 പേര്‍ മരിച്ചു വിദ്യാര്‍ത്ഥികളുടെ പരിശീലന കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. രക്ഷപ്പെടാന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയവരാണ് മരിച്ചവരില്‍ കൂടുതല്‍ പേരും. 14നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. വൈകീട്ട് 3.30 ഓടെയാണ് തീ പിടുത്തം ഉണ്ടായത്.

19 ഓളം ഫയര്‍ എന്‍ജിന്‍ യൂണിറ്റുകളാണ് തീ അണയ്ക്കാന്‍ പരിശ്രമിക്കുന്നത്. എല്ലാവിധ സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.