CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 39 Seconds Ago
Breaking Now

കാമുകനൊപ്പമുള്ള ബന്ധം മുത്തച്ഛന്‍ അറിഞ്ഞു ; 76 കാരനായ മുത്തച്ഛനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളി കൗമാരക്കാരിയും കാമുകനും

കൊലപാതകത്തിന് ശേഷം മൃതദേഹം വീടിന് പിന്നിലെ കിണറ്റില്‍ തള്ളുകയായിരുന്നു.

കാമുകനൊപ്പമുള്ള ബന്ധം മുത്തച്ഛന്‍ അറിഞ്ഞതിനെ തുടര്‍ന്ന് 76കാരനായ മുത്തച്ഛനെ കൊലപ്പെടുത്തിയെന്ന കേസില്‍ കൗമാരക്കാരിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഛിര്‍ഗാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഛിറോണ ഗ്രാമത്തിലാണ് സംഭവം. സെപ്റ്റംബര്‍ 12ന് രാംദീന്‍ കുശ്വാഹയുടെ മൃതദേഹം വീടിന് പിന്നിലെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. ആദ്യം അപകടമരണമെന്നാണ് കുടുംബം കരുതിയത്.

സംഭവദിവസം രാംദീന്റെ ഭാര്യ ജോലിക്ക് പോയിരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന കൗമാരക്കാരി അയല്‍വാസിയായ കാമുകന്‍ വിശാല്‍ കുശ്വാഹയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഒരുമിച്ച് ഇരിക്കുന്നത് രാംദീന്‍ കണ്ടതോടെ ഇയാള്‍ യുവാവിനെ ശകാരിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് രാംദീനെ  തലയില്‍ ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന കോല്‍ ഉപയോഗിച്ച് അടിച്ചു കൊല്ലുകയായിരുന്നു

കൊലപാതകത്തിന് ശേഷം മൃതദേഹം വീടിന് പിന്നിലെ കിണറ്റില്‍ തള്ളുകയായിരുന്നു. അടുത്ത ദിവസം കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയെങ്കിലും, തലയില്‍ പരിക്കുണ്ടായിരുന്നിട്ടും രാംദീന്‍ മദ്യലഹരിയില്‍ കിണറ്റില്‍ വീണതാകാമെന്നാണ് കുടുംബം കരുതിയത്. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് വീട്ടില്‍ ശുദ്ധികര്‍മങ്ങളുടെ ഭാഗമായി വൃത്തിയാക്കുന്നതിനിടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തിയതോടെയാണ് സംശയം ഉയര്‍ന്നത്. ചോദ്യം ചെയ്യലില്‍ കൗമാരക്കാരി സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് കാമുകന്‍ വിശാലിനെയും കൗമാരക്കാരിയെയും കസ്റ്റഡിയിലെടുത്തു. കേസില്‍ അന്വേഷണം തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.