CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 39 Seconds Ago
Breaking Now

ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 5 ലക്ഷം തട്ടി; നടി വര്‍ഷിണി വെങ്കട്ട് അറസ്റ്റില്‍

ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാമെന്ന വാഗ്ദാനത്താല്‍ യുവാവ് വര്‍ഷിണിക്ക് അഞ്ച് ലക്ഷം രൂപ നല്‍കി.

ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നടി വര്‍ഷിണി വെങ്കട്ട് അറസ്റ്റില്‍. ചെന്നൈ പൊലീസാണ് ഇവരെ പിടികൂടിയത്. ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാമെന്ന വാഗ്ദാനത്താല്‍ യുവാവ് വര്‍ഷിണിക്ക് അഞ്ച് ലക്ഷം രൂപ നല്‍കി.

പിന്നീട് ഷോര്‍ട്ട് ഫിലിമുമായി ബന്ധപ്പെട്ട നീക്കങ്ങളൊന്നും നടക്കാതെ വന്നതോടെ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി 50,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും തട്ടിയെടുത്തുവെന്ന് പൊലീസ് പറയുന്നു.

വഞ്ചന, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ക്ക് വര്‍ഷിണിക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. തുടര്‍ന്ന് വര്‍ഷിണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.