CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 8 Seconds Ago
Breaking Now

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം ; പൊലീസ് ചമഞ്ഞെത്തി 17 കാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു

സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. മറ്റു രണ്ടു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ടബലാത്സംഗം. തെക്കന്‍ ഡല്‍ഹിയിലെ പ്രശസ്തമായ കല്‍ക്കാജി ക്ഷേത്രത്തിന് സമീപമുള്ള പാര്‍ക്കില്‍ പതിനേഴുകാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു. പൊലീസുകാരെന്ന വ്യാജേന സമീപിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. മറ്റു രണ്ടു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഡല്‍ഹി സ്വദേശിയായ പെണ്‍കുട്ടി തന്റെ സുഹൃത്തായ പതിനേഴുകാരനൊപ്പം വൈകുന്നേരം 7 മണിയോടെയാണ് കല്‍ക്കാജി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം രാത്രി 7.30 ഓടെ ഇരുവരും തൊട്ടടുത്തുള്ള പാര്‍ക്കിലിക്കുമ്പോള്‍ 25നും 30നും ഇടയില്‍ പ്രായം തോന്നിക്കുന്ന മൂന്നുപേര്‍ ഇവരെ സമീപിക്കുകയായിരുന്നു. ഞങ്ങള്‍ പൊലീസുകാരാണെന്ന് അവകാശപ്പെട്ട പ്രതികള്‍ ഇവരെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

രാത്രി 8.45 ഓടെയാണ് സംഭവത്തെ കുറിച്ച് പൊലീസിന് സന്ദേശം ലഭിക്കുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേസില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പൊലീസുമായി നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി പാര്‍ക്കിലെയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.




കൂടുതല്‍വാര്‍ത്തകള്‍.