
















ബോംബെ ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് പിന്നില്‍ ജാതി അധിക്ഷേപവും പീഡനവുമാണെന്ന് പിതാവ് രവീന്ദ്ര വാക്കോഡെ. സാഹില്‍ വാക്കോഡെ എന്ന വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
തന്റെ മകനെ ക്രൂരമായ പീഡനങ്ങള്‍ക്കും ജാതി അധിക്ഷേപങ്ങള്‍ക്കും ഇരയാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ടവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഉത്തരവാദികളായവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നും രവീന്ദ്ര വാക്കോഡെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും അന്ത്യകര്‍മ്മങ്ങള്‍ നടത്തില്ലെന്നും സാഹിലിന്റെ പിതാവും മാതാവ് സൊണാലിയും നിലപാടെടുത്തിരുന്നു. രാജാവാടി ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം സെന്ററില്‍ നിന്നും ഇവര്‍ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.
കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതായി പോലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് കുടുംബം പിന്നീട് മൃതദേഹം ഏറ്റെടുത്തത്. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്.