CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 36 Seconds Ago
Breaking Now

വിരാട് കോഹ്‌ലി പക്വതയില്ലാത്ത താരം; ലോകകപ്പില്‍ ആദ്യ പോരാട്ടത്തിന് മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റനെ ചൊടിപ്പിച്ച് സൗത്ത് ആഫ്രിക്കന്‍ പേസര്‍

വിരാട് ലോകോത്തര താരമൊക്കൊയാണെങ്കിലും അപമാനം അദ്ദേഹത്തിന് താങ്ങാന്‍ കഴിയില്ല

വന്‍ പോരാട്ടങ്ങള്‍ക്ക് വഴിയൊരുങ്ങുന്നത് മുന്‍പ് വാക്‌പോരിന് തുടക്കം കുറിയ്ക്കുന്നത് കായികരംഗത്തെ രീതിയാണ്. 2019 ഐസിസി ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജില്‍ ആദ്യത്തെ മത്സരത്തിന് ഇറങ്ങുന്നതിന് മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റന് നേരെയാണ് സൗത്ത് ആഫ്രിക്കന്‍ പേസ് താരം കാഗിസോ റബാഡ വിമര്‍ശനശരം തൊടുത്ത് കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പക്വതയില്ലാത്ത താരമാണെന്നാണ് രണ്ട് ടീമുകളുടെയും ബ്ലോക്ബസ്റ്റര്‍ പോരാട്ടത്തിന് മുന്‍പ് റബാസയുടെ പ്രതികരണം. ബുധനാഴ്ച സൗത്താംപ്ടണിലെ റോസ് ബൗളിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. വിരാട് അക്രമണോത്സുകതയോടെ കളിക്കുന്ന താരമാണ്. പക്ഷെ ചില വാക്കുകള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ സമനില തെറ്റിക്കുമെന്ന് ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ മനസ്സിലായെന്ന് ആഫ്രിക്കന്‍ പേസര്‍ പറയുന്നു. 

'ഗെയിം പ്ലാനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാന്‍. പക്ഷെ വിരാടിന്റെ കാര്യത്തില്‍ ഒരു ബൗണ്ടറി അടിച്ചതിന് ശേഷം ചില കാര്യങ്ങള്‍ പറഞ്ഞ് ചൊടിപ്പിക്കാം. ഇതിന് ശേഷം നല്ലൊരു ബൗള്‍ എറിഞ്ഞാല്‍ അദ്ദേഹം രോഷാകുലനാകും. അങ്ങിനെയാകാം അയാള്‍ മുന്നോട്ട് പോകുന്നത്. പക്ഷെ ഇത് വളരെ പക്വതയില്ലായ്മയാണ്', കാഗിസോ റബാഡ വ്യക്തമാക്കി. 

വിരാട് ലോകോത്തര താരമൊക്കൊയാണെങ്കിലും അപമാനം അദ്ദേഹത്തിന് താങ്ങാന്‍ കഴിയില്ല. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധയെ തെറ്റിക്കാന്‍ പാടില്ല, ഇന്ത്യന്‍ ക്യാപ്റ്റന് വേണ്ടി സൗത്ത് ആഫ്രിക്ക എന്താണ് കാത്തുവെച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് റബാഡ കൂട്ടിച്ചേര്‍ത്തു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 104 റണ്ണിന്റെ തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് അവര്‍ ഇന്ത്യയെ നേരിടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.