CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 29 Minutes 21 Seconds Ago
Breaking Now

ലോക ചാമ്പ്യന്മാരായി അര്‍ജന്റീന ; മെസിയും എംബാപ്പയും കളം നിറഞ്ഞു കളിച്ചതോടെ ആവേശ ഫൈനല്‍ ; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയം

അവസാനം വരെ പൊരുതിയ ഫ്രഞ്ച് പോരാളികൾ പെനാൽറ്റിയിൽ കണ്ണീരണിഞ്ഞപ്പോൾ അവർക്ക് അഭിമാനിക്കാം പൊരുതിയാണ് തോറ്റതെന്ന്.

ലോകകപ്പ് ഫൈനലില്‍ കിരീടം ചൂടി അര്‍ജന്റീന. വിജയം പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ. ആദ്യ പകുതിയില്‍ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അര്‍ജന്റീനക്കെതിരെ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് രണ്ടു ഗോളടിച്ച് തിരിച്ചു പിടിച്ചിരുന്നു. ആദ്യ പകുതിയിലായിരുന്നു അര്‍ജന്റീനയുടെ രണ്ട് ഗോളുകളും. മെസ്സിയും ഡിമരിയയുമാണ് ആല്‍ബിസെലെസ്‌റ്റെകള്‍ക്കായി ഗോളുകള്‍ നേടിയത്. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടിയതോടെ കളി അധിക സമയത്തേയ്ക്ക് നീണ്ടു. സൂപ്പര്‍ താരം എംബാപ്പെ രണ്ട് ഗോളുകള്‍ നേടി ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 80ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയും 81ാം മിനുട്ടില്‍ കിടിലന്‍ ഫിനിഷിങ്ങിലൂടെയും ബോള്‍ വലയിലെത്തിച്ച എംബാപ്പെ ഫ്രാന്‍സിനെ കളിയിലേക്ക് മടക്കി കൊണ്ടുവന്നു. 

കളി വിജയിച്ചുവെന്ന് അര്‍ജന്റീന ആരാധകര്‍ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന സമയത്താണ് ഫ്രഞ്ച് പട ആക്രമണം നടത്തിയത്. അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ മെസിയുടെ ഗോളില്‍ വീണ്ടും അര്‍ജന്റീന ഉയിര്‍ത്തെഴുന്നേറ്റു. പിന്നാലെ എംബാപ്പെയുടെ ഗോളില്‍ വീണ്ടും ഫ്രാന്‍സ് സമനില പിടിച്ചു. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന വിജയം നേടുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.