CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 28 Seconds Ago
Breaking Now

സഭാഗാത്രം ഏക നാവുകൊണ്ട് ദൈവത്തെ സ്തുതിക്കണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രെസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ദൈവാലയങ്ങളില്‍ ഉപയോഗിക്കാനുള്ള അഭിഷേകതൈലം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആശീര്‍വദിച്ചു. രൂപതയുടെ കത്തീഡ്രലായ പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇന്നലെ നടന്ന ദിവ്യബലിക്കിടയിലാണ് പ്രത്യേക അഭിഷേകതൈലആശീര്‍വാദം നടന്നത്. വികാരി ജെനെറല്‍മാരായ റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , റെവ .ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ , റെവ. ഫാ. ജോര്‍ജ് ചേലക്കല്‍ , റെവ.ഫാ. ജിനോ അരീക്കാട്ട്, എം സി ബി എസ്, രൂപതയിലെ മറ്റു വൈദികര്‍ എന്നിവര്‍ സഹ കാര്‍മ്മികര്‍ ആയിരുന്നു.

തിരുസഭാ കുടുംബം ഏകനാവുകൊണ്ട് ദൈവത്തെ സ്തുതിക്കുകയും പ്രാര്‍ത്ഥിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യണമെന്ന് വചനസന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. 'ഈശോയുടെ സാന്നിധ്യം അനുഭവിച്ചുകൊണ്ട്ഹൃദയത്തില്‍ സന്തോഷത്തോടെവേണം ഓരോ  വിശ്വാസിയും ജീവിക്കുവാന്‍. എല്ലാ കുറവുകളുടെയും മദ്ധ്യേ കര്‍ത്താവിന്റെ സന്തോഷം അനുഭവിക്കാന്‍ കഴിയണം.എല്ലാം ദൈവത്തിന്റെ പ്രവര്‍ത്തി ആയതിനാല്‍ ഞാന്‍ മൗനം അവലംബിച്ചു എന്ന സങ്കീര്‍ത്തക വചനം ജീവിതത്തില്‍ നാം പ്രാവര്‍ത്തികമാക്കണം,  വിശ്വാസ രഹസ്യങ്ങളുടെ പാരികര്‍മ്മങ്ങളില്‍ കൂടിയും, വിശുദ്ധ കൂദാശകളില്‍ കൂടിയും കര്‍ത്താവിന്റെ സ്വരവും  അവിടുത്തെ സാനിധ്യവും തിരിച്ചറിയുമ്പോള്‍  ആണ് ഓരോ വിശ്വാസിയുടെയും ജീവിതം അര്‍ത്ഥ സമ്പൂര്ണമായിത്തീരുന്നത്': അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രൂപതയ്ക്കാവശ്യമായ അനുഗ്രഹങ്ങളെല്ലാം വര്‍ഷിക്കപ്പെട്ട ഈ അഭിഷേകതൈല ആശീര്‍വാദത്തില്‍ രൂപതയിലെ എല്ലാ ഇടവക, മിഷന്‍, പ്രോപോസ്ഡ് മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വൈദികരോടൊപ്പം വിശ്വാസിപ്രതിനിധികളെന്നനിലയില്‍ കൈക്കാരന്‍മാരും മറ്റുപ്രതിനിധികളും പങ്കുചേര്‍ന്നു. 

ബുധനാഴ്ച വൈകിട്ട് നടന്ന വൈദിക സമ്മേളനത്തിന് തുടര്‍ച്ചയായി ഇന്ന് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം  വൈദികരുടെയും അല്‍മായ പ്രതിനിധികളുടെയും സംയുക്ത സമ്മേളനവും നടന്നു. റീജിയണല്‍ കോഡിനേറ്റര്‍ മാരായ വൈദികരുടെ  നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ചു വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും ആശങ്കകളും സംശയങ്ങളും ഓരോ റീജിയനുകളെയും പ്രതിനിധീകരിച്ചുകൊണ്ടുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. വരും നാളുകളില്‍ രൂപതാതലത്തില്‍ നടക്കുന്ന പരിപാടികളുടെ സംക്ഷിപ്ത രൂപവും സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വികാരി ജെനെറല്‍മാരായ റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , റെവ .ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ , റെവ. ഫാ. ജോര്‍ജ് ചേലക്കല്‍ , റെവ.ഫാ. ജിനോ അരീക്കാട്ട്  രൂപത ചാന്‍സിലര്‍ റെവ.ഡോ . മാത്യു പിണക്കാട്ട്എന്നിവര്‍ സംസാരിച്ചു .കത്തീഡ്രല്‍ വികാരി റെവ. ഡോ . ബാബു പുത്തന്‍പുരക്കല്‍ , റെവ . ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .

 

ഫാ. ബിജു  കുന്നയ്ക്കാട്ട് PRO 




കൂടുതല്‍വാര്‍ത്തകള്‍.