എസ് പി ബിഎസ്പി സഖ്യം പൊളിഞ്ഞതോടെ യുപിയില്‍ ഇനിയെന്ത് എന്ന ആകാംക്ഷയിലാണ് ഏവരും. ഇപ്പോഴിതാ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട മുലായം സിംഗ് യാദവിനെ സന്ദര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുലായത്തിന്റെ വീട്ടിലായിരുന്നു സന്ദര്‍ശനം. മുന്‍മുഖ്യമന്ത്രിയും മുലായം സിംഗ് യാദവിന്റെ മകനുമായ അഖിലേഷ് യാദവും സന്ദര്‍ശന വേളയില്‍ വീട്ടിലുണ്ടായിരുന്നു. അഖിലേഷ് യാദവുമായി പിണങ്ങിയ അമ്മാവന്‍ ശിവ്പാല്‍ യാദവും യോഗി എത്തിയതറിഞ്ഞ് വീട്ടിലെത്തി. മുലായത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്താണ് യോഗി മടങ്ങിയത്. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഉത്തര്‍പ്രദേശില്‍ പല അഭ്യൂഹങ്ങളും പരക്കുകയാണ്.
സന്ദര്‍ശനം നടത്തുന്ന മൂന്ന് ഫോട്ടോകള്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന കുറിപ്പോടെ യോഗി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീട്ടിലെത്തി നേതാവിന്റെ (മുലായം സിംഗ് യാദവ്) ആരോഗ്യനില അന്വേഷിച്ചെന്നും സന്ദര്‍ശനം ഹൃദ്യമായിരുന്നിവെന്നും അഖിലേഷ് യാദവും ട്വീറ്റ് ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷ വച്ച എസ് പി ബിഎസ്പി സഖ്യം പരാജയം അറിഞ്ഞു. യോഗിയുടെ സന്ദര്‍ശനവും മറ്റും രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണോയെന്നാണ് നിലവിലെ ചര്‍ച്ചകള്‍.