CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 55 Seconds Ago
Breaking Now

പകര്‍പ്പവകാശ തര്‍ക്കം ; നയന്‍താരയുടെ 'കൊലൈയുതിര്‍ കാലം' റിലീസ് കോടതി തടഞ്ഞു

നയന്‍താര പ്രധാനവേഷത്തിലെത്തുന്ന തമിഴ് ത്രില്ലര്‍ ചിത്രം 'കൊലൈയുതിര്‍ കാലം' റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താല്‍കാലികമായി തടഞ്ഞു. ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള പകര്‍പ്പാവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് കോടതി നടപടി. അന്തരിച്ച തമിഴ് എഴുത്തുകാരന്‍ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിര്‍ കാലം. നോവലിന്റെ ഇതിവൃത്തം ആസ്പദമാക്കിയാണ് ചിത്രവും ഒരുക്കിയിട്ടുള്ളത്.  

കൊലൈയുതിര്‍ കാലത്തിന്റെ പകര്‍പ്പവകാശം വാങ്ങിയ തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ബാലജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ജസ്റ്റിസ് കൃഷ്ണരാസ്വാമി റിലീസ് തടഞ്ഞത്. സുജാത രംഗരാജന്റെ ഭാര്യയില്‍നിന്ന് 10 ലക്ഷം രൂപയ്ക്കാണ് താന്‍ പകര്‍പ്പവാകശം വാങ്ങിയതെന്ന് ബാലജി കുമാര്‍ പറയുന്നു.  

ചക്രി ടോലേടി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഉത്തരവ്. 21ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍മ്മാതാക്കളോട് കോടതി നിര്‍ദ്ദേശിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.