CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 8 Seconds Ago
Breaking Now

റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന മലയാളം റെസിഡെന്‍ഷ്യല്‍ റിട്രീറ്റ് ഡിസംബര്‍ 12 മുതല്‍ യുകെ യില്‍ ഡെര്‍ബിഷെയറില്‍. ബുക്കിങ് തുടരുന്നു

ബര്‍മിങ്ഹാം:  ലോക പ്രശസ്ത വചന പ്രഘോഷകന്‍   റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍,റവ.ഫാ.സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന,  യൂറോപ്പ് കേന്ദ്രീകരിച്ച്  ,അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ' എഫാത്ത  കോണ്‍ഫറന്‍സ് ' 2019 ഡിസംബര്‍ 12 വ്യാഴം മുതല്‍ 15 ഞായര്‍ വരെ യുകെ യില്‍ ഡെര്‍ബിഷെയറില്‍ നടക്കും.

 ഫാ.ഷൈജു നടുവത്താനിയില്‍,അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ , യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

 യേശുനാമത്തില്‍  ദൈവ മഹത്വത്തിനായി ലോകമെമ്പാടും  ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന  അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്‌സൈറ്റില്‍  നേരിട്ട് സീറ്റുകള്‍ ബുക്ക്‌ചെയ്യാവുന്നതാണ്.

www.afcmuk.org 

 അഡ്രസ്സ് ;

THE  HAYES , 

 SWANWICK 

 DERBYSHIRE 

 DE55 1AU 

കൂടുതല്‍ വിവരങ്ങള്‍ക്ക് 

 അനീഷ് തോമസ്    07760254700

 ബാബു ജോസഫ്    07702061948

 




കൂടുതല്‍വാര്‍ത്തകള്‍.