CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 41 Minutes 31 Seconds Ago
Breaking Now

സെഹിയോന്‍ യുകെ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ കൃസ്റ്റോഫ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും

സെഹിയേന്‍ യുകെ ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 15ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ .ലണ്ടനിലെ പാമേഴ്‌സ് ഗ്രീനില്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ഉച്ചയ്ക്ക് 1.30 ന് ജപമാല പ്രാര്‍ത്ഥനയോടെ ആരംഭക്കുന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ്, ദൈവ സ്തുതി ആരാധാന, ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. സെഹിയോന്‍ യുകെ നയിക്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷകളും ഉണ്ടായിരിക്കും.

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കാതലിക് ഹൈ സ്‌കൂള്‍

ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍ N13 5TY

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് തോമസ് ;07903867625




കൂടുതല്‍വാര്‍ത്തകള്‍.