CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 48 Seconds Ago
Breaking Now

കടലില്‍ തമ്മിലടി രൂക്ഷം; ഗള്‍ഫിലൂടെ സഞ്ചരിച്ച ബ്രിട്ടീഷ് ഓയില്‍ ടാങ്കര്‍ പിടിച്ചെടുക്കാന്‍ ഇറാന്റെ സായുധ ബോട്ടുകളുടെ ശ്രമം പരാജയപ്പെട്ടു; ബ്രിട്ടീഷ് ഹെറിറ്റേജിനെ രക്ഷിച്ചത് അകമ്പടി സേവിച്ച റോയല്‍ നേവിയുടെ ആയുധപ്രയോഗം; വിവരം വെളിപ്പെടുത്തിയത് യുഎസ്?

കഴിഞ്ഞ ആഴ്ച ജിബ്രാള്‍ട്ടറിലൂടെ സഞ്ചരിക്കുകയായിരുന്ന ഇറാന്‍ ഓയില്‍ ടാങ്കര്‍ റോയല്‍ മറീന്‍സ് പിടിച്ചെടുത്തിരുന്നു

പേര്‍ഷ്യല്‍ ഗള്‍ഫില്‍ വെച്ച് ബ്രിട്ടീഷ് ഓയില്‍ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള അഞ്ച് ഇറാനിയന്‍ ബോട്ടുകളുടെ ശ്രമം പരാജയപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥര്‍. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷറി ഗാര്‍ഡ് കോര്‍പ്‌സിന്റെ അഞ്ച് സായുധ ബോട്ടുകളാണ് ബ്രിട്ടീഷ് ഹെറിറ്റേജ് ടാങ്കര്‍ പിടിച്ചെടുക്കാന്‍ എത്തിയത്. ഹോര്‍മസ് സ്‌ട്രെയിറ്റിലുടെ യാത്ര ചെയ്യുകയായിരുന്നു കപ്പല്‍. 

ബ്രിട്ടീഷ് കപ്പലിനോട് ഗതിമാറ്റി തൊട്ടടുത്തുള്ള ഇറാന്റെ സമുദ്രാതിര്‍ത്തിയിലേക്ക് നീക്കാന്‍ ഇറാന്‍ ബോട്ടുകളിലുള്ളവര്‍ ഉത്തരവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബ്രിട്ടീഷ് യുദ്ധകപ്പലായ എംഎംഎസ് മോണ്ട്‌റോസ് ഈ സമയത്ത് ടാങ്കറിനെ അനുഗമിച്ചിരുന്നു. ഇവര്‍ മുന്നറിയിപ്പ് നല്‍കിയ ശേഷം ഇറാന്‍കാര്‍ക്ക് നേരെ ആയുധങ്ങള്‍ പ്രയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതേസമയത്ത് കൃത്യമായി ഒരു യുഎസ് വിമാനം മുകളിലൂടെ പറന്നെന്നും സംഭവങ്ങള്‍ ചിത്രീകരിച്ചെന്നുമാണ് സിഎന്‍എന്‍ പറയുന്നത്. 

മോണ്ട്‌റോസ് മേഖലയില്‍ മാരിടൈം സെക്യൂരിറ്റി നിര്‍വ്വഹിച്ചിരുന്നതായി യുകെ ഒഫീഷ്യലുകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ജിബ്രാള്‍ട്ടറിലൂടെ സഞ്ചരിക്കുകയായിരുന്ന ഇറാന്‍ ഓയില്‍ ടാങ്കര്‍ റോയല്‍ മറീന്‍സ് പിടിച്ചെടുത്തിരുന്നു. ഇയു ഉപരോധം മറികടന്ന് ഇറാന്‍ സിറിയയിലേക്ക് ഇന്ധനം കൊണ്ടുപോകുകയായിരുന്നുവെന്നാണ് ബ്രിട്ടന്‍ അവകാശപ്പെട്ടത്. 

എന്നാല്‍ എണ്ണ സിറിയയിലേക്ക് കൊണ്ടുപോയതല്ലെന്ന് ഇറാന്‍ വാദിക്കുന്നു. ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള അമേരിക്കയുടെ പേരിലാണ് യുകെ ഈ നടപടി സ്വീകരിച്ചതെന്ന് അവര്‍ പറഞ്ഞു. ബ്രിട്ടന് തിരിച്ചടി നല്‍കുമെന്നും ഇറാന്റെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.