ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സൂപ്പര്‍ 30. അനന്തകുമാര്‍ എന്ന മനുഷ്യന്‍ പാവപ്പെട്ട കുട്ടികളെ എന്‍ട്രന്‍സ് കോച്ചിങ് ക്ലാസിലൂടെ വിജയത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കഥയാണ് സിനിമയിലെ പ്രമേയം. ചിത്രം തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനന്തകുമാര്‍ രംഗത്തെത്തിയത്.
തനിയ്ക്ക് ബ്രെയ്ന്‍ ട്യൂമറാണെന്നും ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ ഈ സിനിമ റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അനന്തകുമാര്‍ പറയുന്നു. സിനിമ വളരെ പെട്ടെന്ന് പൂര്‍ത്തിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. മരണം എന്നുവരുമെന്ന് പ്രവചിക്കാനാകില്ല. ജീവിച്ചിരിക്കുമ്പോള്‍ ബയോപിക് എടുക്കണമെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിച്ചിരുന്നു, അനന്തകുമാര്‍ പറഞ്ഞു.
ചെവിയ്ക്കും തലച്ചോറിനുമിടയിലാണ് ട്യൂമര്‍ ബാധ. ചികിത്സ തുടരുകയാണ്. എനിയ്ക്ക് ശുഭാപ്തി വിശ്വാസമുണ്ട്, അനന്തകുമാര്‍ പറഞ്ഞു.
പാവപ്പെട്ട കുട്ടികള്‍ക്കായി എന്‍ട്രന്‍സ് കോച്ചിങ് നടത്തി ശ്രദ്ധിക്കപ്പെട്ട അനന്തകുമാറിന്റെ ജീവിതമാണ് ഹൃത്വിക് ചിത്രത്തിലുള്ളത് .