CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 16 Minutes 42 Seconds Ago
Breaking Now

വിശുദ്ധിയുടെ സന്മാര്‍ഗവുമായി നാളെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ടീനേജുകാര്‍ക്കായി പ്രത്യേക ശുശ്രൂഷ

ബര്‍മിങ്ഹാം: ദൈവസന്നിധിയില്‍ വിശുദ്ധരായി ജീവിക്കാന്‍ നന്മതിന്മകളുടെ തിരിച്ചറിവിന്റെ കാലഘട്ടത്തില്‍ കുട്ടികളെ പ്രാപ്തമാക്കുന്ന വചന ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നാളെ ബര്‍മിങ്ഹാം  ബഥേല്‍ സെന്ററില്‍ നടക്കുന്ന  രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ടീനേജുകാര്‍ക്കായി പ്രത്യേക ടീന്‍സ് കിങ്ഡം കണ്‍വെന്‍ഷന്‍. 

എന്റെ മുന്‍പില്‍ നിങ്ങള്‍ വിശുദ്ധരായിരിക്കുവിന്‍ ,എന്തെന്നാല്‍ കര്‍ത്താവായ ഞാന്‍ പരിശുദ്ധനാണ് . നിങ്ങള്‍ എനിക്ക് സ്വന്തമാകേണ്ടതിന് ഞാന്‍ നിങ്ങളെ മറ്റ് ജനങ്ങളില്‍നിന്നും വേര്‍തിരിച്ചിരിക്കുന്നു എന്ന ലേവ്യര്‍ 20:26 വചനത്തെ അധിഷ്ഠിതമാക്കിയുള്ള ഈ ശുശ്രൂഷയിലേക്ക് ഓരോ കുട്ടികളും നിര്‍ബന്ധമായും ബൈബിള്‍ കൊണ്ടുവരേണ്ടതാണ് .

കൗമാരകാലഘട്ടത്തിലെ  ജീവിതാവസ്ഥകളെ പ്രാര്‍ത്ഥനയിലൂടെ  യേശുവുമായി  ഐക്യപ്പെടുത്തിക്കൊണ്ട്  ആഴമാര്‍ന്ന ദൈവികസ്‌നേഹം അനുഭവിച്ച്  ജീവിക്കാന്‍ അളവുകളില്ലാത്ത ദൈവ സ്‌നേഹത്തിന്റെ  ആഴം ബോധ്യപ്പെടുത്തുന്നതാണ്  ഓരോ ടീനേജ് കണ്‍വെന്‍ഷനുകളും.

നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ   ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു.

മാനസികവും  ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ് ഗോഡ്,  ഇന്ററാക്റ്റീവ് സെഷന്‍സ് , കുമ്പസാരം ,സ്പിരിച്വല്‍ ഷെയറിങ് എന്നിവയും  ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള  ഈ പ്രത്യേക  ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്  . കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു .' ലിറ്റില്‍ ഇവാഞ്ചലിസ്‌റ് ' എന്ന മാസികയും ഇളം മനസ്സുകളെ യേശുവില്‍ ഐക്യപ്പെടുത്തുന്നു.

ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകര്‍ക്ക് ജീവിത നവീകരണം പകര്‍ന്നുനല്‍കുന്ന കണ്‍വെന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു ..

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാ അപേക്ഷയുമായി  ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 13 ന് നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

      അഡ്രസ്സ് : 

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ 

 കെല്‍വിന്‍ വേ

 വെസ്റ്റ് ബ്രോംവിച്ച്

ബര്‍മിംങ്ഹാം .( Near J1 of the M5)

 B70 7JW.

 കൂടുതല്‍ വിവരങ്ങള്‍ക്ക് ;

 ജോണ്‍സണ്‍ 07506 810177

 അനീഷ്.07760254700

 ബിജുമോന്‍മാത്യു.07515368239 

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, 

  ബിജു അബ്രഹാം  07859890267

ജോബി ഫ്രാന്‍സിസ് ?07588 809478?.

 




കൂടുതല്‍വാര്‍ത്തകള്‍.