CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 33 Minutes 6 Seconds Ago
Breaking Now

കേരളത്തിലെ നഴ്സുമാര്‍ക്ക് യു.കെയില്‍ തൊഴിലവസരമൊരുങ്ങുന്നു; മന്ത്രി ടിപി രാമകൃഷ്ണന്‍ ലണ്ടനില്‍ കരാര്‍ ഒപ്പിട്ടു

സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്സുമാര്‍ക്കും അവധിയെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്താം

ആതുരസേവനരംഗത്തെ കേരളപ്പെരുമ ഇനി യു.കെയിലും. യുകെയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍  കേരളത്തില്‍ നിന്ന് നഴ്സുമാര്‍ക്ക്  നിയമനം നല്‍കുന്നതു സംബന്ധിച്ച് യു.കെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ അനുബന്ധസ്ഥാപനമായ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടുമായി (എച്ച്ഇഇ) സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചു. തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഓവര്‍സീസ് ഡെവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് കണ്‍സള്‍ട്ടന്റ്സ് (ഒഡെപെക്) മുഖേനയാകും നഴ്സുമാരെ റിക്രൂട്ട് ചെയ്യുക. 

ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും,  ഐഇഎല്‍ടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്സുമാര്‍ക്ക് കരാര്‍ പ്രകാരം ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കും. വിവിധ കോഴ്സുകള്‍ക്ക് ചെലവാകുന്ന തുകയും, വിസ ചാര്‍ജ്ജും, വിമാനടിക്കറ്റും സൗജന്യമായിരിക്കും. യുകെയില്‍ മൂന്നു മാസത്തെ സൗജന്യതാമസവും ലഭ്യമാകും. 

ഇടനിലക്കാരില്ലാതെ യുകെയിലേക്ക് നഴ്സുമാര്‍ക്ക് അവസരം ലഭിക്കുന്നത് വലിയ നേട്ടമാണ്. സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്സുമാര്‍ക്കും അവധിയെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്താം. അയ്യായിരത്തിലധികം നഴ്സുമാരെ  യുകെ സര്‍ക്കാരിന് കേരളത്തില്‍ നിന്ന് നിയമിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.