CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 8 Minutes 25 Seconds Ago
Breaking Now

റണ്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭ്രാന്ത് പിടിക്കും! വിന്‍ഡീസിന് എതിരെ അവസാന ടി20 മത്സരത്തിലെ വെടിക്കെട്ടിന് ശേഷം ഋഷഭ് പന്തിന്റെ വെളിപ്പെടുത്തല്‍

42 പന്തില്‍ പുറത്താകാടെ 65 റണ്‍ കുറിച്ചാണ് പന്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ബാറ്റ്‌സ്മാനായി സ്ഥിരം പദവി നേടാന്‍ സാധ്യതയുള്ള താരമാണ് ഋഷഭ് പന്ത്. എന്നാല്‍ തന്റെ മുന്‍ഗാമിയോളം മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയാതെ വരുന്നതോടെ പന്ത് അതിഭീകരമായ വിമര്‍ശനങ്ങളിലൂടെയാണ് കടന്നുപോകേണ്ടി വരുന്നത്. ടീമിന് വേണ്ടി നല്ല പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയാതെ പോകുമ്പോള്‍ തനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് വ്യക്തമാക്കുകയാണ് ഋഷഭ് പന്ത്. 

വെസ്റ്റിന്‍ഡീസിന് എതിരെ നടന്ന ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ ശോഭിക്കാന്‍ കഴിയാതെ പോയ പന്ത് അവസാന മത്സരത്തില്‍ ഇന്ത്യയെ വിജയിപ്പിക്കുന്ന പ്രകടനം പുറത്തെടുത്തിരുന്നു. ഏഴ് വിക്കറ്റിന് അവസാന മത്സരം വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരുകയും ചെയ്തു. 42 പന്തില്‍ പുറത്താകാടെ 65 റണ്‍ കുറിച്ചാണ് പന്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 

'ആ ഇന്നിംഗ്‌സില്‍ ഏറെ സന്തോഷമുണ്ട്. റണ്‍ നേടാന്‍ കഴിയാതെ ഞാന്‍ ഭ്രാന്ത് പിടിച്ച് ഇരിക്കുകയായിരുന്നു. പക്ഷെ എന്റെ സ്വാഭാവിക രീതി പിന്തുടര്‍ന്ന് ആവശ്യമായ ഫലം നേടുകയായിരുന്നു', ഋഷഭ് പന്ത് പ്രതികരിച്ചു. ലോകകപ്പില്‍ ന്യൂസിലാന്‍ഡിന് എതിരായ മത്സരത്തില്‍ മികച്ച തുടക്കം നേടിയിട്ടും വിക്കറ്റ് തുലച്ചതോടെ പന്തിന് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. 

മികച്ച പ്രകടനം നടത്തുന്നതും, ഇതിന് കഴിയാതെ പോകുന്നതുമെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണെന്ന് താരം കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.