CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 36 Minutes 33 Seconds Ago
Breaking Now

ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി

ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പുലര്‍ച്ചെ 3.30ന് പേടകത്തിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ച് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റിയത്. പിന്നീട് പേടകം ബഹിരാകാശത്തുകൂടി ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിച്ചു.

ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്താന്‍ ഏഴ് ദിവസങ്ങളെടുക്കും. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റി ചന്ദ്രന്റെ ഭ്രമണപതത്തിലേക്കുള്ള കുതിപ്പിന് ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ എന്നാണ് പറയുന്നത്. ആഗസ്റ്റ് 20 മുതല്‍ പേടകം ചന്ദ്രനെ ചുറ്റാന്‍ തുടങ്ങും. പിന്നീട് പതുക്കെ ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥം ചുരുക്കികൊണ്ടുവരും. ചന്ദ്രന് 100 കിലോമീറ്റര്‍ അടുത്തെത്തുമ്പോഴാണ് പേടകത്തിലെ ലാന്‍ഡറും റോവറുമടങ്ങുന്ന ഭാഗങ്ങള്‍ ചന്ദ്രഉപരിതലത്തില്‍ ഇറങ്ങുക. ഇത് സെപ്തംബര്‍ 7ന് പുലര്‍ച്ചെയായിരിക്കും.ജൂലായ് 22നാണ് ചന്ദ്രയാന്‍ 2 പേടകം ശ്രീഹരിക്കോട്ടയില്‍ നിന്ന് പുറപ്പെട്ടത്. നിലവില്‍ ഭൂമിയില്‍ നിന്ന് ഒന്നരലക്ഷം കിലോമീറ്റര്‍ മേലെയുള്ള ഭ്രമണപഥത്തിലാണ്. വിക്ഷേപണ ദിവസം മുതല്‍ അത് ഭൂമിയെ ചുറ്റുകയാണ്. ഇതിനിടയില്‍ നാലുതവണ ഭ്രമണപഥം മേലേക്ക് ഉയര്‍ത്തി. 'സോഫ്റ്റ് ലാന്‍ഡിംഗ്' സാങ്കേതികവിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന 'ലാന്‍ഡറി'ല്‍ നിന്ന് 'റോവര്‍' പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും.

 




കൂടുതല്‍വാര്‍ത്തകള്‍.