CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 26 Minutes 46 Seconds Ago
Breaking Now

സന്തോഷം കൊണ്ട് കണ്ണുനിറയുന്നു, നീയിത് അര്‍ഹിക്കുന്നു ചേട്ടാ'; സഞ്ജുിനെ പ്രശംസിച്ച് കോഹ്‌ലി

സഞ്ജുവിനെ സ്‌നേഹത്തോടെ 'ചെട്ടാ' എന്ന് വിളിച്ചുകൊണ്ടാണ് കോഹ്‌ലിയുടെ കുറിപ്പ്.

2026 ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി വിരാട് കോഹ്‌ലി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള  പുരസ്‌കാരം നേടിയ സഞ്ജുവിന് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് കോഹ്‌ലി വൈകാരികമായ അഭിനന്ദന സന്ദേശം അയച്ചത്. സഞ്ജുവിനെ സ്‌നേഹത്തോടെ 'ചെട്ടാ' എന്ന് വിളിച്ചുകൊണ്ടാണ് കോഹ്‌ലിയുടെ കുറിപ്പ്.

'ഏറ്റവും അര്‍ഹിച്ച വ്യക്തിയിലേക്ക് തന്നെ ടൂര്‍ണമെന്റിലെ താരം പുരസ്‌കാരം എത്തിയിരിക്കുന്നു. ഏറ്റവും ആവശ്യമുള്ള സമയത്ത് തന്നെ നീ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. നിന്റെ നേട്ടത്തില്‍ ഒരുപാട് സന്തോഷം, ചെട്ടാ,' കോഹ്‌ലി കുറിച്ചു. വിരാട് കോഹ്‌ലിക്കും (2014, 2016) ജസ്പ്രീത് ബുംറയ്ക്കും (2024) ശേഷം ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് സഞ്ജു.

 




കൂടുതല്‍വാര്‍ത്തകള്‍.