
















ഉത്തര്‍പ്രദേശിലെ അലിഗഡില്‍ എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. ഒളിവിലായിരുന്ന പ്രതി റോഹ്താഷ് കുമാറിനെ നാട്ടുകാര്‍ പിടികൂടി. തുടര്‍ന്ന് ഇയാളുടെ തലമുണ്ഡനം ചെയ്തും ചെരുപ്പുമാല അണിയിച്ചും നാട്ടുകാര്‍ പ്രകടനം നടത്തി. ഹോളി ദിനത്തിലാണ് കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. പ്രതിയെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.