CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 30 Minutes 1 Seconds Ago
Breaking Now

സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്ത്; ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ വിരാട് കോഹ്‌ലിയുടെ ഒന്നാം സ്ഥാനം ഇളകുമോ?

ഒരു വര്‍ഷത്തോളം വിലക്ക് നേരിട്ട ശേഷം തിരിച്ചെത്തിയിട്ടും സ്റ്റീവ് സ്മിത്തിന്റെ പ്രകടനത്തെ തൊടാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടെസ്റ്റിലും, പരിമിതഓവര്‍ മത്സരങ്ങളിലും ഒരുപോലെ തിളങ്ങുന്ന താരമാണ്. അതുകൊണ്ട് തന്നെയാണ് ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്റ് താരമായി വിരാടിനെ പണ്ഡിതര്‍ വാഴ്ത്തുന്നത്. ടെസ്റ്റ് ക്രിക്കറ്റ് ഐസിസി റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് നിലയുറപ്പിച്ച് നില്‍ക്കുന്നത്. എന്നാല്‍ അങ്ങ് ഓസ്‌ട്രേലിയയില്‍ നിന്നൊരു താരം ഇപ്പോള്‍ വിരാടിന് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ്. 

ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് വിരാടിന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഇംഗ്ലണ്ടില്‍ നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ അടുപ്പിച്ച് നേടിയ സെഞ്ചുറികളുമായി ഓസീസിനെ 251 റണ്‍സ് വിജയത്തിലേക്ക് നയിച്ച ശേഷം ലോര്‍ഡ്‌സില്‍ ടീം തകര്‍ന്നടിഞ്ഞപ്പോള്‍ 92 റണ്‍ അടിച്ചുകൂട്ടി രക്ഷകനുമായി. 

ഒരു വര്‍ഷത്തോളം വിലക്ക് നേരിട്ട ശേഷം തിരിച്ചെത്തിയിട്ടും സ്റ്റീവ് സ്മിത്തിന്റെ പ്രകടനത്തെ തൊടാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ന്യൂസിലാന്‍ഡിന്റെ കെയിന്‍ വില്ല്യംസണെ മറികടന്നാണ് സ്മിത്ത് രണ്ടാം റാങ്കിലെത്തിയത്. ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയേക്കാള്‍ വെറും 9 പോയിന്റ് മാത്രം അകലെയാണ് സ്മിത്ത്. 

ആഷസ് പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ സഹായത്തോടെ ഏഴ് ഓസ്‌ട്രേലിയക്കാര്‍ ബാറ്റിംഗ് റാങ്കിംഗില്‍ മുന്നേറ്റം നടത്തി. ബൗളര്‍മാരില്‍ പാറ്റ് കുമിന്‍സും മുന്‍നിരയിലേക്ക് കുതിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.