CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 7 Seconds Ago
Breaking Now

നെഹ്‌റു ക്രിമിനലാണ്; ശിവരാജ് സിംഗ് ചൗഹാന്റെ വാദങ്ങളെ പിന്തുണച്ച് വിവാദവുമായി സാധ്വി പ്രഗ്യ; മോദിക്കും, ഷായ്ക്കും കൈയടിച്ചാല്‍ ദേശാഭിമാനികള്‍

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ നീക്കം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, ആഭ്യന്തര മന്ത്രി അമിത് ഷായെയും സാധ്വി പ്രഗ്യ താക്കൂര്‍ അഭിനന്ദിക്കുകയും ചെയ്തു.

ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന് പിന്നാലെ മധ്യപ്രദേശില്‍ നിന്നുമുള്ള പാര്‍ട്ടി എംപി സാധ്വി പ്രഗ്യാ സിംഗ് താക്കൂറും രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ക്രിമിനലാണെന്ന വാദവുമായി രംഗത്ത്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കിയതിന്റെ പേരിലാണ് നെഹ്‌റുവിനെ ചൗഹാന്‍ ക്രിമിനലായി വിശേഷിപ്പിച്ചത്. 

ഒഡീഷയില്‍ നടന്ന പാര്‍ട്ടി അംഗത്വ വിതരണത്തിനിടെ ചൗഹാന്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായി. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് 'നമ്മുടെ മാതൃരാജ്യത്തെ വേദനിപ്പിക്കുന്നവരും, തകര്‍ക്കാന്‍ ശ്രമിക്കുന്നവരും ക്രിമിനലാണ്' എന്ന വാദം പ്രഗ്യ ഉയര്‍ത്തിയത്. 

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ നീക്കം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, ആഭ്യന്തര മന്ത്രി അമിത് ഷായെയും സാധ്വി പ്രഗ്യ താക്കൂര്‍ അഭിനന്ദിക്കുകയും ചെയ്തു. ഇരുവരുടെയും പേരില്‍ അഭിമാനിക്കുന്നവര്‍ ദേശാഭിമാനികളാണെന്നും ബിജെപി എംപി കൂട്ടിച്ചേര്‍ത്തു.  

ദേശഭക്തര്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതില്‍ ആഘോഷിക്കുകയാണ്. ഇതില്‍ കരയുന്നവര്‍ അത്തരക്കാര്‍ ആകാന്‍ സാധ്യതയില്ല, അവര്‍ പ്രതികരിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.