CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 57 Minutes 45 Seconds Ago
Breaking Now

സ്‌കൂള്‍ ഗേറ്റിന് പുറത്തുവെച്ച് അമ്മയുടെ കൈകളില്‍ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; നിലവിളിച്ച കുഞ്ഞിനെ വലിച്ചിഴച്ച് അജ്ഞാതര്‍; എഫ്1 പവര്‍ബോട്ട് റേസറുടെ മകളെ തിരിച്ചുനല്‍കാന്‍ 110,000 പൗണ്ട് മോചനദ്രവ്യം ആവശ്യപ്പെട്ടു

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്

സൗത്ത് ആഫ്രിക്കന്‍ പവര്‍ബോട്ട് റേസിംഗ് ചാമ്പ്യന്റെ ആറ് വയസ്സുള്ള മകളെ സ്‌കൂളിന് മുന്നില്‍ നിന്നും തട്ടിക്കൊണ്ടുപോയി. സ്‌കൂളിന് മുന്നില്‍ കുട്ടിയുമായി എത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകല്‍ സംഘം അമ്മയുടെ കൈകളില്‍ നിന്നും പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയത്. വന്‍തുക മോചദ്രവ്യം നല്‍കിയാല്‍ കുട്ടിയെ മോചിപ്പിക്കാമെന്നാണ് സംഘം വ്യക്തമാക്കിയത്. 

ജോഹന്നാസ്ബര്‍ഗിലെ ഒരു പ്രൈമറി സ്‌കൂളിന് പുറത്ത് നിന്നാണ് ആമി ലീ ഡെ ജാഗറിനെ തട്ടിക്കൊണ്ടുപോയത്. നാലംഗ സംഘത്തില്‍ നിന്നും നിലവിളിക്കുന്ന മകളെ രക്ഷിച്ച് നിര്‍ത്താന്‍ പരിശ്രമിച്ച അമ്മ ആഞ്ചലീന്റെ തോളിന് പരുക്കേറ്റിട്ടുണ്ട്. 110,000 പൗണ്ട് മോചനദ്ര്യം വേണമെന്നാണ് സംഘം അമി ലീയുടെ പിതാവ് വൈനാട് ഡെ ജാഗറിനെ ഫോണ്‍ വഴി അറിയിച്ചിരിക്കുന്നത്. എന്ത് പറഞ്ഞാണ് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമല്ല. 

അഞ്ച് വയസ്സുകാരനായ സഹോദരനും ഇവര്‍ക്കൊപ്പം ഉണ്ടായെങ്കിലും അക്രമിസംഘം ആമി ലീയെയാണ് ലക്ഷ്യംവെച്ചത്. ഭയന്നുപോയ മറ്റ് കുട്ടികളെയും സംഘം ശ്രദ്ധിച്ചില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ആമി ലീയ്ക്കായി വ്യാപകമായ തെരച്ചിലിലാണ് പോലീസ്. 

ആഞ്ചലീന്റെ കരച്ചില്‍ കേട്ട് ഇവിടേക്ക് എത്തിയ മറ്റൊരു അമ്മ ടൊയോട്ട ഫോര്‍ച്യൂണറില്‍ അക്രമികള്‍ സ്ഥലംവിടുന്നത് കണ്ടിരുന്നു. കരയുകയായിരുന്ന സഹോദരനെ ഇവര്‍ ക്ലാസില്‍ കൊണ്ടുചെന്നാക്കി. അപ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇവര്‍ അറിഞ്ഞത്. 




കൂടുതല്‍വാര്‍ത്തകള്‍.