CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 38 Seconds Ago
Breaking Now

യുദ്ധം രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിച്ചേക്കും ; ഇറാന്റെ ഭരണകൂടത്തെ അട്ടിമറിക്കുക ആയിരുന്നില്ല അമേരിക്കയുടെ ലക്ഷ്യമെന്നും ട്രംപ്

ഇറാന്റെ പക്കല്‍ ആണവായുധങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക എന്നതായിരുന്നു സൈനിക നടപടിയുടെ പ്രധാന ലക്ഷ്യം

ഇറാന്‍-യുഎസ് യുദ്ധം രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ ഭരണകൂടത്തെ അട്ടിമറിക്കുക എന്നത് അമേരിക്കയുടെ ലക്ഷ്യമല്ലെന്നും ട്രംപ് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വെച്ച് വ്യക്തമാക്കി. ഇറാനുമായി ഒരു ഔദ്യോഗിക കരാറോ ഉടമ്പടിയോ ഇല്ലാതെ തന്നെ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ പക്കല്‍ ആണവായുധങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക എന്നതായിരുന്നു സൈനിക നടപടിയുടെ പ്രധാന ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കപ്പെട്ടു എന്ന് ട്രംപ് അവകാശപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനുമായി ഒരു ഒത്തുതീര്‍പ്പ് കരാറില്‍ ഏര്‍പ്പെടണമെന്ന് നിര്‍ബന്ധമില്ലെന്ന് ട്രംപ് പറഞ്ഞു. ഏകപക്ഷീയമായി തന്നെ യുഎസ് പിന്മാറ്റത്തിന് തയ്യാറാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. വരും ആഴ്ചകളില്‍ തന്നെ സംഘര്‍ഷത്തിന് വിരാമമിടാന്‍ കഴിയുമെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതീക്ഷ.

 

 




കൂടുതല്‍വാര്‍ത്തകള്‍.