CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 55 Minutes 15 Seconds Ago
Breaking Now

ഈസ്റ്റ് ഇന്ത്യ കമ്പനി തോല്‍ക്കും ചൈനയുടെ ഭൂമി പിടിച്ചെടുക്കലിന് മുന്നില്‍; സര്‍ക്കാരിനെ വിലയ്‌ക്കെടുത്ത് കൈയ്യേറം; ആരോപണങ്ങളുമായി മുന്‍ മാലി പ്രസിഡന്റ്

'കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരു വെടിയുണ്ട പോലും പൊട്ടിക്കാതെ ചൈന പിടിച്ചെടുത്ത ഭൂമിയോളം ഈസ്റ്റ് ഇന്ത്യ കമ്പനി പോലും കവര്‍ന്നിട്ടില്ല',

ഈസ്റ്റ് ഇന്ത്യ കമ്പനിയും, ചൈനയും തമ്മില്‍ എന്താണ് ബന്ധം? ഈ ചോദ്യം കേട്ടാല്‍ ആരുമൊന്ന് സംശയിക്കും. ഈസ്റ്റ് ഇന്ത്യ കമ്പനി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കുടചൂടുമ്പോള്‍ ചൈന ഇതുമായി എങ്ങിനെ ബന്ധപ്പെടും. ആ ചോദ്യത്തിനുള്ള മറുപടി നല്‍കുന്നത് മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദാണ്. 

ഈസ്റ്റ് ഇന്ത്യ കമ്പനി എക്കാലവും നടത്തിയ പിടിച്ചെടുക്കലിനേക്കാള്‍ കൂടുതല്‍ ഭൂമി പിടിച്ചെടുക്കലാണ് ചൈന നടത്തുന്നതെന്ന് നഷീദ് പറഞ്ഞു. 'കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരു വെടിയുണ്ട പോലും പൊട്ടിക്കാതെ ചൈന പിടിച്ചെടുത്ത ഭൂമിയോളം ഈസ്റ്റ് ഇന്ത്യ കമ്പനി പോലും കവര്‍ന്നിട്ടില്ല', മുന്‍ പ്രസിഡന്റ് മാലിയില്‍ നടക്കുന്ന ഇന്ത്യന്‍ ഓഷ്യന്‍ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാലിദ്വീപിലേക്ക് വന്‍തോതിലുള്ള പണമൊഴുക്ക് ഉണ്ടായി. ഇവ ഊതിവീര്‍പ്പിച്ച പദ്ധതികളിലാണ് ഇറക്കിയത്. ചൈനയുടെ എക്‌സിം ബാങ്കാണ് പ്രധാനമായി പണമിറക്കുന്നത്. 

'സര്‍ക്കാരിനെ കൈയിലാക്കും, പാര്‍ലമെന്റിനെ വാങ്ങും, നിയമങ്ങള്‍ മാറ്റും, ആവശ്യമില്ലാത്ത കരാര്‍ നല്‍കി വില ഊതിപ്പെരുപ്പിക്കും. ഇതാണ് ബിസിനസ്സ് പദ്ധതികള്‍ പരാജയപ്പെടാന്‍ കാരണം. ലോണുകള്‍ നല്‍കി തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ പരമാധികാരം അടിയറ വെയ്ക്കും, ഇതില്‍ ഇന്ത്യന്‍ മഹാസമുദ്രവും പെടും. ചൈനയെക്കുറിച്ചാണ് പ്രത്യേകിച്ച് ഇത് പറയേണ്ടത്', നഷീദ് ചൂണ്ടിക്കാണിച്ചു. 

ദ്വീപ് രാഷ്ട്രത്തിന്റെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായിരുന്നു മുഹമ്മദ് നഷീദ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.