CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 11 Minutes 20 Seconds Ago
Breaking Now

ജാലിയന്‍വാലാബാഗ് സ്മാരകത്തില്‍ സാഷടാംഗം പ്രണമിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ; ഇന്ത്യയുടെ സ്‌നേഹം നെഞ്ചിലേറ്റി മടക്കം

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ സ്മാരകം സന്ദര്‍ശിച്ച കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസറ്റിന്‍ വെര്‍ബി അവിടെ സാഷ്ടാംഗം പ്രണമിച്ചു.

ഇന്ത്യയുടെ സ്‌നേഹം ഏറ്റുവാങ്ങി കാന്റര്‍ബറി ആര്‍ച്ച് ബിഷപ് റവറന്റ് ജസ്റ്റിന്‍ വെല്‍ബി മടങ്ങി. ത്തുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ആര്‍ച്ച് ബിഷപ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദവും ലജ്ജയും പ്രകടിപ്പിച്ചു.

ബ്രിട്ടീഷ് ഭരണകൂടം നിരപരാധികളുടെ ചോരയ്ക്ക് മാപ്പു പറയണമെന്ന് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടിരുന്നു.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ സ്മാരകം സന്ദര്‍ശിച്ച കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസറ്റിന്‍ വെര്‍ബി അവിടെ സാഷ്ടാംഗം പ്രണമിച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതിനിധിയല്ലാത്തതിനാല്‍ ബ്രിട്ടന് വേണ്ടി സംസാരിക്കില്ല. ക്രിസ്തുവിന്റെ നാമത്തിലാണ് സംസാരിക്കുന്നത്. ഇതു പാപത്തിന്റെ സ്ഥലമാണ്. എന്നാല്‍ ഇതു വേണ്ടെടുപ്പിന് വേണ്ടിയാണെന്നും അര്‍ച്ച് ബിഷപ് പറഞ്ഞു. സ്മാരകം സന്ദര്‍ശിച്ചത് തന്നെ പിടിച്ചുലച്ച അനുഭവമായിരുന്നുവെന്നും അവര്‍ പിന്നീട് പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി തെരേസ മേ കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. 

കോട്ടയത്തെ സിഎസ്‌ഐ ആസ്ഥാനവും തിരുവല്ലയിലെ മാര്‍ത്തോമാ സഭാ ആസ്ഥാനവും കാന്റര്‍ബറി ആര്‍ച്ച് ബിഷപ് സന്ദര്‍ശിച്ചു. കൊല്‍ക്കത്ത, മേഡക്ക്, ജബല്‍പൂര്‍,, ബംഗളൂരു എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് അദ്ദേഹം മടങ്ങിയത്.




കൂടുതല്‍വാര്‍ത്തകള്‍.