CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 19 Minutes 56 Seconds Ago
Breaking Now

എന്തുകൊണ്ട് എന്നെ തേടി ഒരു മലയാള ചിത്രം വരുന്നില്ലെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു ; പ്രയാഗ

സിനിമാ ജീവിതത്തെ പറ്റി പ്രയാഗ മാര്‍ട്ടിന്‍ പറയുന്നതിങ്ങനെ.'' പ്രയാഗ എവിടെയാണ് എന്ന ചോദ്യത്തിന് മറുപടിയായാണ് ബ്രദേഴ്‌സ് ഡേ എന്ന സിനിമ വന്നത്. അതെന്താണ് പ്രേക്ഷകര്‍ അങ്ങനെ ചോദിക്കാന്‍ കാര്യം എന്ന ചോദ്യത്തിനും പ്രയാഗ മറുപടി നല്‍കി. ' തമിഴ് ചിത്രം പിശാച് കഴിഞ്ഞ് അതു പുറത്തിറങ്ങാന്‍ എട്ടു മാസം എടുത്തു. അക്കാലത്ത് മറ്റു പ്രൊജക്ടുകള്‍ ഏറ്റെടുത്തില്ല. തമിഴില്‍ തുടക്കം കുറിക്കാന്‍ സാധിച്ചത് വളരെ സന്തോഷം തന്ന കാര്യമായിരുന്നുവെങ്കിലും എന്തുകൊണ്ട് എന്നെ തേടി ഒരു മലയാളം ചിത്രം വരുന്നില്ലെന്ന തോന്നലുണ്ടായി. അക്കാലത്ത് പൊടിമീശ മുളയ്ക്കണ കാലം എന്ന പാട്ട് ഹിറ്റായി. സിനിമ ബോക്‌സ് ഓഫീസില്‍ അത്ര വിജയമായിരുന്നില്ലെങ്കിലും ഈ പാട്ട് ഹിറ്റായതോടെയാണ് എന്നെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷനാണ് ബ്രേക്ക് തന്നത്.

പിന്നെ ഫുക്രി, ഒരേ മുഖം, രാം ലീല, ഒരു പഴയ ബോംബ് കഥ എന്നിവ ചിത്രങ്ങളിലൂടെ മലയാളത്തിലെ പുതിയ നടിയെന്ന ഇമേജ് കിട്ടി. ഇപ്പോള്‍ ഒരു വര്‍ഷമായി സിനിമയിലൊന്നും കമ്മിറ്റ് ചെയ്തില്ല. പഠനം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. ഇപ്പോള്‍ എല്ലാ ഭഷകളിലും അഭിനയിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും പ്രയാഗ പറയുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.