CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 50 Seconds Ago
Breaking Now

കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ കുടുക്കിയത് സ്വന്തം പിതാവുണ്ടാക്കിയ നിയമം

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം ഫാറൂഖ് അബ്ദുള്ള, മകന്‍ ഒമര്‍ അബ്ദുള്ള, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവര്‍ തടവിലായിരുന്നു

കശ്മീരിന് ഭരണഘടന അനുസരിച്ച് ലഭിച്ചിരുന്ന പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ നടപടിക്ക് ശേഷം ഫാറൂഖ് അബ്ദുള്ളയെയും ഇതേ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തതോടെ ചരിത്രത്തിന്റെ ഭാഗമായി ഈ അറസ്റ്റ്.രണ്ട് വര്‍ഷം വരെ വിചാരണ കൂടാതെ ആളുകളെ തടവില്‍ വെക്കാന്‍ അനുവാദം നല്‍കുന്ന നിയമം കൊണ്ടുവന്നത് വമ്പന്‍ മരംകൊള്ളക്കാര്‍ കേസുകളില്‍ നിന്ന് എളുപ്പം തലയൂരുന്നത് കൊണ്ടായിരുന്നു. 1990കള്‍ ആയപ്പോള്‍ കശ്മീരില്‍ തീവ്രവാദം തലപൊക്കി. ഇതോടെ പോലീസിന് ഈ നിയമം വലിയ ഉപകാരമായി മാറി.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം ഫാറൂഖ് അബ്ദുള്ള, മകന്‍ ഒമര്‍ അബ്ദുള്ള, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവര്‍ തടവിലായിരുന്നു. ഫാറൂഖ് അബ്ദുള്ളയുടെ അനധികൃതമായ അറസ്റ്റിന് എതിരെ തമിഴ്‌നാട്ടിലെ എംഡിഎംകെ നേതാവ് വൈകോ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് അബ്ദുള്ളയെ വീണ്ടും തടവിലാക്കിയത്.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ അബ്ദുള്ള വീട്ടില്‍ തുടരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അബ്ദുള്ളയെ സന്ദര്‍ശിക്കുന്നതിന് വിലക്കില്ല.

രണ്ട് വര്‍ഷം വരെയാണ് പിഎസ്!എ അനുസരിച്ച് ഒരാളെ തടവില്‍ വെക്കാന്‍ കഴിയുന്നത് എങ്കിലും ഇതിന് പരിധികളുണ്ട്. ആദ്യം 12 ദിവസത്തേക്കും പിന്നീട് മൂന്നുമാസം വരെയും ആണ് പിഎസ്എ കാലാവധി. അറസ്റ്റ് ചെയ്യപ്പെട്ട കുറ്റം, അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ പശ്ചാത്തലം എന്നിവ പരിഗണിച്ചായിരിക്കും ശിക്ഷ നീട്ടുക.

 




കൂടുതല്‍വാര്‍ത്തകള്‍.