CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 4 Seconds Ago
Breaking Now

ദിലീപിന്റെ ആത്യന്തികമായ ആഗ്രഹം അഭിനയം തന്നെയായിരുന്നു ; ലാല്‍ ജോസ്

നായകന്‍ ആകുന്നതിന് മുമ്പു തന്നെ സഹസംവിധായകനായി സിനിമയില്‍ എത്തിയ ആളാണ് ദിലീപ്. കമലിന്റെ സംവിധാന സഹായി ആയാണ് ദിലീപ് സിനിമാ ലോകത്തേക്ക് എത്തുന്നത്. കരിയറിന്റെ തുടക്കം മുതല്‍ ദിലീപിനൊപ്പം ഉണ്ടായിരുന്നയാള്‍ കൂടിയാണ് ലാല്‍ ജോസ്. താന്‍ കമല്‍ സാറിന്റെ അസിസ്റ്റന്റായിരിക്കെ ആറാമത്തെ ചിത്രത്തിലാണ് ദിലീപ് വരുന്നതെന്നും, അന്നുമുതല്‍ ഇന്നുവരെയുള്ള സൗഹൃദത്തെ കുറിച്ചും ലാല്‍ ജോസ് മനസു തുറക്കുന്നുണ്ട്.

ദിലീപിന്റെ ആത്യന്തികമായ ആഗ്രഹം അഭിനയം തന്നെയായിരുന്നു. ജയറാമേട്ടനാണ് ദിലീപിനെ അസിസ്റ്റന്റ് ഡയറക്ടറായിട്ട് സജസ്റ്റ് ചെയ്യുന്നത്. പൂക്കാലം വരവായി എന്ന സെറ്റില്‍ വച്ച് ജയറാമേട്ടന്‍ തന്നെയാണ് ഞങ്ങള്‍ രണ്ടുപേരെയും പരിചയപ്പെടുത്തുന്നത്. അതിനടുത്ത സിനിമയായ വിഷ്ണുലോകത്തിലാണ് ദിലീപ് അസിസ്റ്റന്റ് ഡയറക്ടറായി ജോയിന്‍ ചെയ്യുന്നത്. കമല്‍ സാറിന്റെ പടത്തില്‍ ഒരു ക്യാരക്ടര്‍ വരുമ്പോള്‍ അത് ദിലീപിന് പറ്റിയതാണോ എന്ന നമ്മള്‍ എല്ലാവരും കമല്‍ സാറിനോട് ചോദിക്കാറുണ്ട്. എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലാണ് ദിലീപ് ആദ്യമായിട്ട് അഭിനയിക്കുന്നത്. അതില്‍ ചക്രവര്‍ത്തി എന്നു പറയുന്ന ആക്ടര്‍ തെലുങ്കില്‍ നിന്ന് വന്നപ്പോള്‍, അയാള്‍ക്ക് ഡയലോഗുകള്‍ പറയാന്‍ ബുദ്ധിമുട്ടായി. ഡയലോഗുകള്‍ ഷെയര്‍ചെയ്യാനുള്ള മറ്റ് ആക്‌ടേഴ്‌സിനും അത് ബുദ്ധിമുട്ടായപ്പോള്‍ ആ കഥാപാത്രം ദിലീപിലേക്ക് എത്തുകയായിരുന്നു, ലാല്‍ ജോസ് പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.