CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes 41 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ യാക്കോബായ സുറിയാനി പള്ളിയില്‍ വാര്‍ഷിക പെരുന്നാളും വിശ്വാസ പ്രഖ്യാപനവും ആഘോഷപൂർവ്വം കൊണ്ടാടി.

350 പേര്‍ പങ്കെടുത്ത പെരുന്നാള്‍ പ്രദക്ഷിണം അനുഗ്രഹപ്രദമായി നടന്നു.

ബ്രിസ്റ്റോള്‍ ; യല്‍ദോ മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ദുക്‌റാനോ പെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ഭക്തി നിര്‍ഭരമായി കൊണ്ടാടി.

ശനിയാഴ്ച വൈകീട്ട് സന്ധ്യാ നമസ്‌കാരം, ഭക്ത സംഘടനകളുടെ വാര്‍ഷികം എന്നിവയും ഞായറാഴ്ച വികാരി ഫാ രാജു ചെറുവള്ളില്‍, ഫാ പീറ്റര്‍ കുരിയാക്കോസ്, ഫാ അനനീഷ് കവലയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബാന നടത്തപ്പെട്ടു. തുടര്‍ന്ന് ഏകദേശം 350 പേര്‍ പങ്കെടുത്ത പെരുന്നാള്‍ പ്രദക്ഷിണം അനുഗ്രഹപ്രദമായി നടന്നു.

പെരുന്നാളിനോട് അനുബന്ധിച്ച് ഞായറാഴ്ച കോതമംഗലം ചെറിയ പള്ളിയില്‍ നടന്ന രണ്ടാം കൂനന്‍കുരിശ് സത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇടവകയുടെ വിശ്വാസ പ്രഖ്യാപനം നടത്തി.

പരിശുദ്ധ പത്രോസ് ശ്ലീഹാ സ്ഥാപിച്ച പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തില്‍ ഉള്ള വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കും എന്ന് വികാരി ഫാ രാജു ചെറുവള്ളിയുടെ നേതൃത്വത്തില്‍ ഇടവക വിശ്വാസികള്‍ വിശ്വാസ പ്രഖ്യാപനം നടത്തി.

തുടര്‍ന്ന് നേര്‍ച്ച സദ്യയോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.