CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 11 Minutes 37 Seconds Ago
Breaking Now

ഒടുവില്‍ ബ്രക്‌സിറ്റ് കരാറിന് കൈകൊടുത്ത് ബ്രിട്ടനും, ഇയുവും; പുതിയ കരാര്‍ അംഗീകരിച്ച് യൂറോപ്യന്‍ യൂണിയന്‍; ബോറിസ് ജോണ്‍സന് മുന്നില്‍ ഇനി പാര്‍ലമെന്റ് കടമ്പ

എംപിമാര്‍ കരാറിന് എതിരെ വോട്ട് ചെയ്യുമെന്നും, രണ്ടാം ഹിതപരിശോധന ആവശ്യപ്പെടുമെന്നും കോര്‍ബിന്‍

ചുണ്ടിനും കപ്പിനുമിടയില്‍ ബ്രിട്ടന്റെ ബ്രക്‌സിറ്റ് കരാറിന് അംഗീകാരം നല്‍കി യൂറോപ്യന്‍ യൂണിയന്‍. ഇയുവിനും, ബ്രിട്ടനും തുല്യമായ രീതിയിലാണ് പുതിയ കരാറെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കര്‍ ട്വീറ്റ് ചെയ്തു. ഇനി ബ്രിട്ടനുമായുള്ള വേര്‍പിരിയല്‍ കരാറുമായി എത്രയും വേഗം മുന്നോട്ട് പോയി ഭാവിയിലേക്കുള്ള പങ്കാളിത്തം ഉറപ്പിക്കണമെന്ന് ജങ്കര്‍ കൂട്ടിച്ചേര്‍ത്തു. 

'നമുക്കൊരു മികച്ച ബ്രക്‌സിറ്റ് കരാര്‍ ലഭിച്ചിരിക്കുന്നു', പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഇനി കരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്ന കടമ്പയാണ് ബാക്കിയുള്ളത്. ശനിയാഴ്ച ചേരുന്ന അസാധാരണ പാര്‍ലമെന്റ് സമ്മേളനത്തില്‍ വോട്ടിനിട്ട് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോറിസ്. ഇതുവഴി ഒക്ടോബര്‍ 31ന് തന്നെ ബ്രിട്ടന്റെ ബ്രക്‌സിറ്റ് നടപ്പാക്കാമെന്നാണ് കണക്കുകൂട്ടല്‍.

എന്നാല്‍ ആഴ്ചകള്‍ നീണ്ട വിലപേശലുകള്‍ക്ക് ഒടുവില്‍ നേടിയ കരാറിനെ പിന്തുണയ്ക്കാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നോര്‍ത്തേണ്‍ ഐറിഷ് പാര്‍ട്ടി തയ്യാറായിട്ടില്ല. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ലേബറിന്റെ നേതാവ് ജെറമി കോര്‍ബിനും കരാറില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. തന്റെ പാര്‍ട്ടി എംപിമാര്‍ കരാറിന് എതിരെ വോട്ട് ചെയ്യുമെന്നും, രണ്ടാം ഹിതപരിശോധന ആവശ്യപ്പെടുമെന്നും കോര്‍ബിന്‍ പ്രഖ്യാപിച്ചു. 

കരാര്‍ നേടിയതിന് പിന്നാലെ സ്റ്റെര്‍ലിംഗ് 1% കുതിപ്പ് നേടി. കീറാമുട്ടിയായി നിന്ന ഐറിഷ് അതിര്‍ത്തി പ്രശ്‌നം ഉള്‍പ്പെടെ പരിഹരിച്ചാണ് കരാര്‍ അന്തിമരൂപത്തില്‍ എത്തിയിരിക്കുന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.