Breaking Now

എതിരില്ലാതെ ഹോണ്ട ആക്ടിവ; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സ്‌കൂട്ടര്‍

2019 സെപ്റ്റംബറില്‍ ഇന്ത്യില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ടൂവീലറായി ഹോണ്ട ആക്ടിവ. ജനപ്രിയ സ്‌കൂട്ടറിന് പിന്നില്‍ ഹീറോ സ്‌പ്ലെന്‍ഡര്‍ രണ്ടാമതും, ഹീറോ എച്ച്എഫ് ഡീലക്‌സ് മൂന്നാം സ്ഥാനത്തുമുണ്ട്. ഹോണ്ട സിബി ഷൈന്‍, ടിവിഎസ് ജൂപ്പിറ്റര്‍ എന്നിവ നാലും, അഞ്ചും സ്ഥാനം പിടിച്ചു. 

ഓട്ടോകാര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ സെപ്റ്റംബറില്‍ 2,48,939 യൂണിറ്റ് ആക്ടിവയാണ് വിറ്റത്. ഹീറോ മോട്ടോകോര്‍പ് 2,44,667 യൂണിറ്റ് സ്‌പ്ലെന്‍ഡറാണ് ഇക്കാലയളവില്‍ വിറ്റത്. 

ഹീറോ എച്ച്എഫ് ഡീലക്‌സ് 1,95,093 യൂണിറ്റും, ഹോണ്ട സിബി ഷൈന്‍ 88,893 യൂണിറ്റും, ടിവിഎസ് മോട്ടോര്‍ കമ്പനി 69,049 യൂണിറ്റ് ജൂപ്പിറ്ററും സെപ്റ്റംബറില്‍ വിറ്റിട്ടുണ്ട്. 

വില്‍പ്പനയില്‍ മുന്നിലുള്ള ടോപ്പ് 10 പട്ടികയില്‍ ബജാജ് പള്‍സര്‍, ഹീറോ ഗ്ലാമര്‍, ടിവിഎസ് എക്‌സ്എല്‍ സൂപ്പര്‍, ബജാജ് സിടി, സുസുക്കി ആക്‌സസ് എന്നിങ്ങനെയാണ് ക്രമാതീത റാങ്ക്. 

 

 
കൂടുതല്‍വാര്‍ത്തകള്‍.