CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 4 Seconds Ago
Breaking Now

ടൊയോട്ട ഇന്നോവ ഹൈക്രോസിന് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍

ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം (ബിഎന്‍സിഎപി) ക്രാഷ് ടെസ്റ്റുകളുടെ ഏറ്റവും പുതിയ റൗണ്ടില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസ് 5-സ്റ്റാര്‍ റേറ്റിംഗ് നേടി. ഈ പ്രീമിയം എംപിവിയുടെ VX 8-സീറ്റര്‍, ZX 7-സീറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് വകഭേദങ്ങള്‍ ആണ് ക്രാഷ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയത്. ഈ വകഭേദങ്ങളില്‍ 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എല്ലാ സീറ്റുകള്‍ക്കും സ്റ്റാന്‍ഡേര്‍ഡ് ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, തുടങ്ങിയവ ഉള്‍പ്പെടുന്നു. കൂടാതെ ടിപിഎംഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, എഡിഎഎസ് സ്യൂട്ട് തുടങ്ങിയവയും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

വാഹനം മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് (AOP)പരമാവധി 32 പോയിന്റുകളില്‍ 30.47 പോയിന്റുകളും കുട്ടികളുടെ സുരക്ഷയ്ക്ക് (COP)49 പോയിന്റുകളില്‍ 45 പോയിന്റുകളും നേടി. ഫ്രണ്ട് ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍, ഇന്നോവ ഹൈക്രോസ് 16 പോയിന്റുകളില്‍ 14.47 പോയിന്റുകള്‍ നേടി, ഡ്രൈവറുടെ തല, നെഞ്ച്, കഴുത്ത്, തുടകള്‍, കാല്‍മുട്ടുകള്‍, കാലുകളുടെ കീഴ്ഭാഗം, പാദങ്ങള്‍ എന്നിവയ്ക്ക് മികച്ച സംരക്ഷണം നല്‍കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

നിലവില്‍, പുതുതായി പുറത്തിറക്കിയ എക്‌സക്ലൂസീവ് എഡിഷന്‍ ഉള്‍പ്പെടെ ടൊയോട്ട ഇന്നോവ ഹൈക്രോസ് 11 വേരിയന്റുകളില്‍ ലഭ്യമാണ്. 19.09 ലക്ഷം രൂപ മുതല്‍ 31.34 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില.

 




കൂടുതല്‍വാര്‍ത്തകള്‍.