ചിലവുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് വില കൂട്ടാന്‍ ഒരുങ്ങി മാരുതി സുസുക്കി. ഫെബ്രുവരി ഒന്നു മുതല്‍ വിവിധ മോഡലുകള്‍ക്ക് വില വര്‍ധിക്കും. 32,500 രൂപ വരെയാണ് വര്‍ധനവ്. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും പ്രവര്‍ത്തന ചെലവുകളും കാരണമാണ് വിലവര്‍ധനവ്. ഏറ്റവും കുറഞ്ഞ വില വര്‍ധനവ് സിയാസിനും ജിംനിക്കുമാണ് ഉണ്ടാവുക.
കോംപാക്റ്റ് കാറായ സെലെറിയോക്കാണ് ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വില കൂടുന്നത്. 32,500 രൂപവരെ വര്‍ധനവുണ്ടാകും. ഇന്‍വിക്റ്റോ പ്രീമിയം എംപിവിക്ക് ഫെബ്രുവരി മുതല്‍ 30,000 രൂപ അധികം മുടക്കേണ്ടി വരും. സിയാസിനും ജിംനിക്കും 1500 രൂപയാണ് കൂടുക. വാഗണ്‍-ആറിന് 15,000 രൂപ വരെയും സ്വിഫ്റ്റിന് 5,000 രൂപ വരെയുമാണ് കൂടും. ബ്രെസയ്ക്കും ഗ്രാന്‍ഡ് വിറ്റാരയ്ക്കും യഥാക്രമം 20000, 25000 രൂപ വരെ വില വര്‍ധിപ്പിക്കും.
കൂടാതെ ആള്‍ട്ടോ K10-ന് 19,500 രൂപ വരെയും എസ്-പ്രെസോയ്ക്ക് 5,000 രൂപ വരെയും വില ഉയരും. എര്‍ട്ടിഗയ്ക്കും XL6-നും 15000 മുതല്‍ 10000 രൂപ വരെയും ഇക്കോ വാനിന് 12000 രൂപയും വര്‍ധിക്കും. മിനി പിക്ക്-അപ്പ് ട്രക്കിവന് 10000രൂപയും വര്‍ധിപ്പിക്കും. 2024 ഡിസംബറില്‍ മൊത്തം 1,78,248 യൂണിറ്റ് കാറുകളാണ് മാരുതി വിറ്റഴിച്ചത്. 2025 ഓട്ടോ എക്സ്പോയിലൂടെ ഇവി വിപണിയിലും കളം പിടിക്കാന്‍ ഒരുങ്ങുന്ന മാരുതി വില്‍പ്പന ഇനിയും കൂട്ടാനാണ് സാധ്യത.