CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 33 Minutes 10 Seconds Ago
Breaking Now

34 കിമി മൈലേജ്, 6 എയര്‍ബാഗുകള്‍, ഇതാ പുതിയ മാരുതി വാഗണ്‍ ആര്‍

മാരുതി സുസുക്കി 2025 മോഡല്‍ വാഗണ്‍ആര്‍ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചു. ഈ പുതിയ ഹാച്ച്ബാക്കില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സംവിധാനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ യാത്രക്കാര്‍ക്കും മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2025 മാരുതി വാഗണ്‍ആറിന്റെ സുരക്ഷാ കിറ്റില്‍ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍) ഉള്ള എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം എന്നിവ തുടര്‍ന്നും ലഭ്യമാകും. 5.79 ലക്ഷം മുതലാണ് പുതിയ വാഗണ്‍ ആറിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില.

2025 മാരുതി വാഗണ്‍ആര്‍ മോഡല്‍ നിരയില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഹാച്ച്ബാക്കില്‍ അതേ 1.0L, 3-സിലൈനര്‍, 1.2L, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുകള്‍ ഉപയോഗിക്കുന്നു, ഇത് യഥാക്രമം 68bhp ഉം 90bhp ഉം പവര്‍ നല്‍കുന്നു. രണ്ട് എഞ്ചിനുകളും കൂള്‍ഡ് EGR (എക്സ്ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍_ ഡ്യുവല്‍ജെറ്റ്, ഡ്യുവല്‍ VVT (വേരിയബിള്‍ വാല്‍വ് ടൈമിംഗ്), ISS (ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്) സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്യുന്നു, ഇത് ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുകയും എമിഷന്‍ ലെവലുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.

മാരുതി വാഗണ്‍ആറിന്റെ ഇന്ധനക്ഷമത എപ്പോഴും ജനപ്രിയമാണ്. 1.0 ലിറ്റര്‍ പെട്രോള്‍ പതിപ്പ് ലിറ്ററിന് 25.19 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു, അതേസമയം 1.2 ലിറ്റര്‍ പെട്രോള്‍ മോഡല്‍ ലിറ്ററിന് 24.43 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 34.05 കിലോമീറ്റര്‍ ഇന്ധനക്ഷമത കമ്പനി വാഗ്ദാനം ചെയ്യുന്നു. വാഹനം 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി എന്നിങ്ങനെ  രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം.

 




കൂടുതല്‍വാര്‍ത്തകള്‍.