Breaking Now

ആത്മാക്കളെ നേടാന്‍ ആത്മാവില്‍ ജ്വലിച്ച് വീണ്ടും ബഥേല്‍. നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍. മാര്‍.സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍. സോജിയച്ചനൊപ്പം ഫാ.ഷൈജു നടുവത്താനിയും യൂറോപ്പിന്റെ സുവിശേഷ സന്ദേശവുമായി ഫാ.മുളഞ്ഞനാനിയും ഫാ.രാജന്‍ ഫൗസ്‌തോയും. കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ

ബര്‍മിംങ്ഹാം:  ആത്മാക്കളെ നേടാന്‍ ആത്മാവില്‍ ജ്വലിച്ച് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി വീണ്ടും ബര്‍മിങ്ഹാം ബഥേല്‍ സെന്റര്‍ ഒരുങ്ങുന്നു. കുട്ടികള്‍ക്കുള്ള ശുശ്രൂഷകള്‍ ഒഴികെ പൂര്‍ണ്ണമായും മലയാളത്തില്‍ ആയിരിക്കും ഇത്തവണ കണ്‍വെന്‍ഷന്‍ .

പരിശുദ്ധാത്മ കൃപയാല്‍ ദൈവവചനങ്ങള്‍  മാംസംധരിച്ച്  അത്ഭുതരോഗശാന്തിയിലൂടെയും ജീവിത നവീകരണത്തിലൂടെയും അനേകരെ യേശുവിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രതിമാസ  രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍  നയിക്കും.

നാളെ  നടക്കുന്ന കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കും. 

നിത്യ രക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുമ്പോള്‍ അതിന്റെ പിന്നില്‍  ഉപകരണമാക്കി  ദൈവം വളര്‍ത്തുന്ന  സെഹിയോന്‍ മിനിസ്ട്രിയിലൂടെ ആഗോളതലത്തില്‍ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന  വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന  രണ്ടാം ശനിയാഴ്ച്ച ബൈബിള്‍  കണ്‍വെന്‍ഷനില്‍  ഇത്തവണ സെഹിയോന്‍ യുകെ യിലെ പ്രമുഖ വചന പ്രഘോഷകന്‍ ഫാ.ഷൈജു നടുവത്താനിയില്‍ ,ജര്‍മ്മനിയില്‍ നിന്നുമുള്ള  ഫാ. ടോം മുളഞ്ഞനാനി വി. സി , റോം കേന്ദ്രമാക്കി യൂറോപ്യന്‍  നവസുവിശേഷവത്ക്കരണത്തിന്റെ  മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന  പ്രമുഖ വചന പ്രഘോഷകനും  കണ്ണൂര്‍ രൂപതാംഗവുമായ ഫാ. രാജന്‍ ഫൗസ്‌തോ  എന്നിവരും   വിവിധ ശുശ്രൂഷകള്‍ നയിക്കും.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ  പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്.

കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ്  ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള  മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു.

 കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റല്‍ ഇവാഞ്ചലിസ്‌റ് എന്ന പുസ്തകവും വളര്‍ച്ചയുടെ പാതയില്‍ കുട്ടികള്‍ക്ക് വഴികാട്ടിയാവുന്നു ....

ഇതിന്റെ പുതിയ ലക്കം ഇത്തവണയും  ലഭ്യമാണ്.

 കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു  ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ , മറ്റ്  പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

പതിവുപോലെ രാവിലെ 8 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും .

കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ  നവംമ്പര്‍  9 ന്  രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് : 

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ 

കെല്‍വിന്‍ വേ

വെസ്റ്റ് ബ്രോംവിച്ച്

ബര്‍മിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ജോണ്‍സന്‍ ?+44 7506 810177?

അനീഷ്.07760254700

            ബിജുമോന്‍ മാത്യു ?07515 368239?

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, 

   ബിജു എബ്രഹാം ?07859 890267?

ജോബി ഫ്രാന്‍സിസ് ?07588 809478?.

 

 

 

 
കൂടുതല്‍വാര്‍ത്തകള്‍.