
















കേംബ്രിഡ്ജ്: കാത്തലിക് അഭിഷേകാഗ്‌നി മിനിസ്ട്രി സംഘടിപ്പിക്കുന്ന 'യുവ ദമ്പതികളുടെ സംഗമം' നവംബര്‍ 22-ന് ശനിയാഴ്ച കേംബ്രിഡ്ജിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ധ് ദേവാലയത്തില്‍ വെച്ച് നടക്കുന്നതാണ്. ശനിയാഴ്ച്ച രാവിലെ 9:30 നു വിശുദ്ധബലിയോടെ ആരംഭിക്കുന്ന സംഗമം വൈകുന്നേരം 4:00 മണിയോടെ സമാപിക്കും.
''തന്മൂലം പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും; ആകയാല്‍ ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ'' (മത്തായി 19:6) എന്ന തിരുവചനത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഈ കൂട്ടായ്മ്മ യുവ ദമ്പതികളുടെ കുടുംബജീവിതത്തില്‍ പരസ്പര വിശ്വാസം, സ്‌നേഹം, ഐക്യം, അര്‍പ്പണം, ബഹുമാനം എന്നിവ ശക്തിപ്പെടുത്തുവാനും, പാശ്ചാത്യ ജീവിത സംസ്‌കാരത്തിന്റെ അതിപ്രസരം കുടുംബ ബന്ധങ്ങള്‍ക്കിടയില്‍ ദുഃസ്വാധീനം ചെലുത്താതെയും, യുവ ദമ്പതികള്‍ തമ്മില്‍ കൂട്ടായ്മ്മയില്‍ വളരുവാനുമുള്ള ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഏകദിന കുടുംബ നവീകരണമാണ് യുവ ദമ്പതികളുടെ കൂട്ടായ്മ്മയിലൂടെ ലക്ഷ്യം വെക്കുന്നത്.
വിശുദ്ധ കുര്‍ബാന, ആത്മീയ പ്രഭാഷണങ്ങള്‍, കുമ്പസാരം, ആരാധന, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ് അടക്കം ശുശ്രുകളോടൊപ്പം ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയത്തിനും സൗകര്യം ക്രമീകരിക്കുന്നുണ്ട്.
വിവാഹിതരായി പത്തു വര്‍ഷം വരെ പൂര്‍ത്തിയാക്കിയ എല്ലാ യുവദമ്പതികള്‍ക്കും ഈ സംഗമത്തില്‍ പങ്കെടുക്കാവുന്നതാണ്.
കൂട്ടായ്മയില്‍ പങ്കുചേരുന്ന ദമ്പതികളുടെ നാലുവയസ്സ് മുതലുള്ള കുട്ടികള്‍ക്കായി പ്രത്യേക സര്‍വ്വീസ് ഒരുക്കുമെന്ന് സംഘാടക മിനിസ്ട്രി അറിയിച്ചു
ദൈവം ഒരുമിപ്പിച്ച ദാമ്പത്യജീവിതത്തെ ആത്മീയമായും ഭൗതികമായും പരിപോഷിപ്പിക്കുന്നതിനും, പരസ്പര ബന്ധവും, ബഹുമാനവും ശക്തമാക്കുന്നതിനുമുള്ള അവസരമൊരുക്കുന്ന ഈ ആത്മീയ അനുഭവത്തിലേക്ക് എല്ലാ യുവദമ്പതികളെയും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
For more details:
Johney Joseph- 07845321473
Saju Varghese - 07809827074
www.afcmuk.org
Venue: Our Lady of Lourdes, 135 High Street, Sawston, Cambridge, CB22 3HJ
Appachan Kannanchira