CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 9 Seconds Ago
Breaking Now

വചനം കലാരൂപങ്ങളിലൂടെ വേദിയില്‍ മാറ്റുരച്ചപ്പോള്‍ കൂടുതല്‍ പോയ്ന്റുകളുമായി ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് മിഷന്‍ ഒന്നാമതെത്തി ;ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് ബൈബിള്‍ കലോത്സവം വിശ്വാസികള്‍ക്ക് സമ്മാനിച്ചത് മനോഹരമായ മുഹൂര്‍ത്തങ്ങള്‍

ന്യൂ പോർട്ട് സെൻ്റ് ജോസഫ് മിഷൻ രണ്ടാം സ്ഥാനവും ഹെറിഫോർഡ് സെൻ്റ് മേരീസ് മിഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് ബൈബിള്‍ കലോത്സവം ബ്രിസ്‌റ്റോള്‍ സെന്റ് ബെര്‍നാഡെറ്റ് കാതലിക് സെക്കന്‍ഡറി സ്‌കൂളില്‍ വച്ചു നടന്നു. രാവിലെ 8.30 മുതല്‍ രജിസ്ടേഷൻ ആരംഭിച്ചു. 9 മണിയ്ക്ക് ബൈബിള്‍ പ്രതിഷ്ഠയോടെ ബൈബിള്‍ കലോത്സവത്തിന്റെ ഉത്ഘാടനം നടന്നു.

വിവിധ മാസ് സെന്ററുകളില്‍ മത്സരിച്ച് ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ബൈബിള്‍ കലോത്സവത്തിന് മാറ്റുരയ്ക്കാനെത്തിയത്. ബൈബിള്‍ അധിഷ്ഠിതമായ കലാപരിപാടികളിലൂടെ വാശിയേറിയ മത്സരങ്ങളാണ് കാഴ്ചവച്ചത്. മത്സരത്തിന്റെ അവസാനം ബ്രിസ്റ്റോള്‍ സെന്റ് തോമസ് മിഷന്‍ കൂടുതല്‍ പോയന്റുകളോടെ ഒന്നാം സ്ഥാനം നേടി.സെൻ്റ് ജോസഫ് മിഷന്‍ ന്യൂപോര്‍ട്ട് രണ്ടാം സ്ഥാനവും ഹെറിഫോർഡ് മിഷൻ മൂന്നാം സ്ഥാനവും നേടി.

വാശിയേറിയ മത്സരമാണ് നടന്നത്. കുട്ടികളും മുതിര്‍ന്നവരും ബൈബിള്‍ സ്‌കിറ്റും ടാബ്ലോയും ഒക്കെ ഉയര്‍ന്ന നിലവാരം പുലര്‍ത്തി മത്സരത്തിന്റെ മാറ്റുകൂട്ടി.

ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍, ഫാ രാജേഷ് എബ്രഹാം ആനത്തില്‍ എന്നിവര്‍ കലോത്സവ വേദിയിലെ ഏവര്‍ക്കും ആശംസകള്‍ അറിയിച്ചു.

ഏഴു വേദികളില്‍ ഇടതടവില്ലാതെ മത്സരങ്ങള്‍ നടന്നു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ബൈബിള്‍ കലോത്സവത്തിന്റെ സ്‌പോണ്‍സറായിരുന്നു.

സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.

സെന്റ് തോമസ് മിഷന്റെ വികാരി ഫാ പോള്‍ ഓലിക്കല്‍ കലോത്സവം ഭംഗിയായി നടത്തിയ എല്ലാവരേയും അഭിനന്ദിച്ചു.ബൈബിള്‍ കലോത്സവം കോര്‍ഡിനേറ്റര്‍ സെന്‍ കുര്യാക്കോസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

റീജ്യണല്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയവര്‍ നവംബറില്‍ നടക്കുന്ന രൂപതാ ബൈബിള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും

ജോജി മാത്യു, ടോം എന്നിവരുടെ നേതൃത്വത്തില്‍അഡ്‌മിനിസ്ട്രേഷൻ കമ്മിറ്റിയും വിവിധ ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തിൽ ബ്രിസ്‌റ്റോള്‍ സീറോ മലബാർ കമ്യൂണിറ്റി അംഗങ്ങളും ചേർന്നഫുഡ് കമ്മിറ്റികളും മികച്ച പ്രവർത്തന മാണ് കാഴ്ച വച്ചത്.

റീജ്യണുകളിലെ എല്ലാ മാസ് സെന്ററുകളിലേയും വൈദീകര്‍ ചടങ്ങില്‍ പങ്കെടുത്തു. കലാരൂപങ്ങള്‍ ബൈബിള്‍ അധിഷ്ഠിതമായി വേദിയില്‍ മാറ്റുരച്ചപ്പോള്‍ വലിയൊരു മത്സരം തന്നെയാണ് മത്സരാര്‍ത്ഥികള്‍ക്കിടയിലുണ്ടായത്.




കൂടുതല്‍വാര്‍ത്തകള്‍.