
















പീറ്റര്‍ബറോ ഓള്‍ സെയ്ന്റ്‌സ് മാര്‍ത്തോമ ഇടവകയുടെ പോഷക സംഘടനയായ ഇടവക മിഷന്റെ നേതൃത്വത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കാന്‍ നടത്തിയ പൊതിച്ചോര്‍ വിതരണം പ്രതീക്ഷിച്ചതിലും അധികമായി വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാ ഇടവക അംഗങ്ങളോടും, പീറ്റര്‍ബറോ കമ്മ്യൂണിറ്റി അംഗങ്ങളോടും ഇടവ മിഷന്‍ നന്ദി രേഖപ്പെടുത്തി.പൊതിച്ചോര്‍ വിതരണത്തിന്റെ ഉദ്ഘാടനം ഇടവക വികാരി റവ. തോമസ് ജോര്‍ജ് നിര്‍വഹിച്ചു. അന്നേദിവസം നിരവധി ചലഞ്ചുകള്‍ ഉണ്ടായിരുന്നിട്ടും ഇടവക ജനങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനം പൊതിച്ചോര്‍ വിതരണം ഒരു പൂര്‍ണവിജയമാക്കുവാന്‍ സാധിച്ച ദൈവകൃപയ്ക്ക് ഇടവക മിഷന്‍ നന്ദി കരേറ്റി.ഇതോടൊപ്പം ഇടവകയെ സ്‌നേഹിക്കുന്ന ഇടവക ജനങ്ങളുടെ സാന്നിധ്യവും സഹകരണവും തുടര്‍ന്നും ഉണ്ടാകണമെന്ന് ഇടവ മിഷന്‍ അഭ്യര്‍ത്ഥിച്ചു . ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജോര്‍ജ്ജ് ഉമ്മന്‍,ജോണ്‍ മാത്യു,അജു വര്‍ഗീസ് , എബി എബ്രഹാം,ബിന്ദു ജോര്‍ജ്, ബോണി ഈശോ ഷെറിന്‍ ജോര്‍ജ് അടൂര്‍,സതീഷ് തോമസ്,ഷെര്‍ലി സുനില്‍,ആശാ രാജന്‍, ജോസ്സി എബി,സിബി, വിനീത്, രാജി മനു, സുബി മാത്യൂസ്, സാലി ജോണ്‍, ലിസ്സികുട്ടി ജോണ്‍, ഡെന്നി എന്നിവരോടുള്ള നന്ദി സെക്രട്ടറി സോജു ഫിലിപ്പ് അറിയിച്ചു. ഫുഡ് സെയില്‍ വിതരണ ഉദ്ഘാടനം ഇടവ വികാരി റവ.തോമസ് ജോര്‍ജ് നിര്‍വഹിക്കുന്നു.