ഇന്ത്യ പാക് ബന്ധം സംഘര്‍ഷമായിരിക്കേ കര്‍താര്‍പൂര്‍ ഇടനാഴി സിഖ് തീര്‍ത്ഥാടകര്‍ക്കായി ഇന്ന് തുറക്കും. രാവിലെ 11 മണിയ്ക്ക് പഞ്ചാബിലെ ഗുരുദാസ്പൂരില്‍ പ്രധാനമന്ത്രി മോദി ഇന്ത്യന്‍ ഭാഗം ഉത്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണിക്ക് പാര് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പാക് ഭാഗം ഔദ്യോഗികമായി തുറക്കും.
ഉത്ഘാടനത്തിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉള്‍പ്പെടെ 550 തീര്‍ത്ഥാടക സംഘം പാക് മണ്ണിലെ കര്‍ത്താര്പൂര്‍ ഗുരുദ്വാരിലേക്ക് പോകും. ഇടനാഴി തുറക്കുന്നതോടെ സിഖ് മത സ്ഥാപകനായ ഗുരുനാനാക് അന്ത്യ വിശ്രമം കൊള്ളുന്ന കര്‍ത്താര്‍പൂരിലേക്ക് തീര്‍ത്ഥാടകര്‍ക്ക് എത്തിച്ചേരാനാകും.
ഇന്ത്യ പാക് രാജ്യാന്തര അതിര്‍ത്തിയില്‍ 4.7 കിലോമീറ്റര്‍ അകലെ പാക് മണ്ണില്‍ രവി നദി കരയില്‍ സ്ഥിതി ചെയ്യുന്ന കര്‍ത്താര്‍പൂരിലാണ് സിഖ് സ്ഥാപകന്‍ 18 വര്‍ഷത്തോളം ജീവിച്ചത്. ഗുരുനാനക് സമാധിയായ സ്ഥലത്താണ് കര്‍ത്താര്‍പുര്‍ ഗുരുദ്വാര.ഇന്ത്യയില്‍ നിന്ന് അയ്യായിരം തീര്‍ത്ഥാടകര്‍ക്കാണ് പ്രതിദിനം കര്‍ത്താര്‍പൂരിലെത്താനാകുക. വിശേഷ ദിവസം പതിനായിരം പേര്‍ക്കും അനുവാദമുണ്ട്. 20 ഡോളര്‍ ചാര്‍ജാണ് പാക്കിസ്ഥാന്‍ ഈടാക്കുന്നത് .പാസ്‌പോര്‍ട്ടും വേണം.