CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 54 Seconds Ago
Breaking Now

കേരളത്തിന്റെ നാട്യ വിസ്മയം രാജശ്രീ വാര്യര്‍ ലണ്ടനില്‍

രണ്ടാഴ്ചകളിലായി ശനിയും ഞായറും അഞ്ച് മണിക്കൂര്‍ നീളുന്ന കളരിയില്‍ തുടക്കക്കാര്‍ക്ക് 'നൃത്ത്യപദം' എന്ന ക്ലാസും, സീനിയേഴ്‌സിന് 'നായികപദവും' ഒരു ജാവളി അല്ലെങ്കില്‍ അഷ്ടപദിയും പഠിപ്പിക്കും.

പ്രശസ്ത ഭരതനാട്യം കലാകാരി ഡോ:രാജശ്രീ വാര്യര്‍ ഡിസംബര്‍ 6 മുതല്‍ 15 വരെ യൂകെ യില്‍ എത്തുന്നു. യൂകെ യിലെ വിവിധ നൃത്ത സംഘങ്ങള്‍ സംഘടിപ്പിക്കുന്ന ഭാരതനാട്യം കളരികളില്‍ മാര്‍ഗനിര്‍ദേശം നല്‍കാനാണ് ഇത്തവണ ഇംഗ്‌ളണ്ട് സന്ദര്‍ശിക്കുന്നത്.

രണ്ടാഴ്ചകളിലായി ശനിയും ഞായറും അഞ്ച് മണിക്കൂര്‍ നീളുന്ന കളരിയില്‍ തുടക്കക്കാര്‍ക്ക് 'നൃത്ത്യപദം' എന്ന ക്ലാസും, സീനിയേഴ്‌സിന് 'നായികപദവും' ഒരു ജാവളി അല്ലെങ്കില്‍ അഷ്ടപദിയും പഠിപ്പിക്കും. കളരിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രത്യേക നൃത്ത ഇനവും അതിന്റെ മ്യൂസിക്കും ലഭ്യമാക്കും. മറ്റു ദിവസങ്ങളില്‍ ചെറിയ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക പഠന സൗകര്യവും ഉണ്ടാവും.

രാജശ്രീ വാര്യരുടെ 'അഭിനയ' എന്ന ഭരതനാട്യം കളരികള്‍ വളരെ പ്രശസ്തമാണ്. മൂന്നു പതിറ്റാണ്ടിലേറെയായി കേരളത്തിലെ നാട്യ സംഗീത മേഖലയിലെ നിറ സാന്നിദ്ധ്യമാണ് ഡോ: രാജശ്രീ വാരിയര്‍. 2014 മുതല്‍ കേരള സംഗീത നാടക അക്കാഡമി എക്‌സിക്യൂട്ടീവ് മെമ്പറായി സേവനം അനുഷ്ഠിക്കുന്ന രാജശ്രീ വാര്യര്‍ 'നര്‍ത്തകി', 'നൃത്തകല' എന്നീ രണ്ടുപുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് .

കൂടുതല്‍ വിവരങ്ങള്‍ക്കും കളരിയില്‍ പങ്കെടുക്കാനും 07886530031 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 




കൂടുതല്‍വാര്‍ത്തകള്‍.