CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 50 Minutes 52 Seconds Ago
Breaking Now

99% മുസ്ലീങ്ങളും മതപരിവര്‍ത്തനത്തിന് വിധേയരെന്ന് ബാബാ രാംദേവ്

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ ദേശീയ ഐക്യത്തിന്റെ ഭാഗമായാണ് താന്‍ കാണുന്നത്.

ഇന്ത്യയിലെ 99% മുസ്ലീങ്ങളും മതപരിവര്‍ത്തനത്തിന് വിധേയരായവരാണെന്ന് വിശ്വസിക്കുന്നതായി യോഗാ ഗുരു ബാബാ രാംദേവ്. ഇന്ത്യ ടുഡെ ടിവിക്ക് നല്‍കിയ അഭിമുറത്തിലാണ് രാംദേവ് ഈ അഭിപ്രായപ്രകടനം നടത്തിയത്. 'ഹിന്ദുക്കള്‍ മാത്രമല്ല ഭഗവാന്‍ രാമനെ മുസ്ലീങ്ങളും ആരാധിക്കുന്നുണ്ട്. ഇന്ത്യയിലെ 99% മുസ്ലീങ്ങളും മതപരിവര്‍ത്തനത്തിന് വിധേയരാണെന്നാണ് ഞാന്‍ കരുതുന്നത്', യോഗാ ഗുരു പറഞ്ഞു. 

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ ദേശീയ ഐക്യത്തിന്റെ ഭാഗമായാണ് താന്‍ കാണുന്നത്. രാമക്ഷേത്രം ഏറ്റവും സുന്ദരമായ ഒന്നാകണം. അത് ഇന്ത്യയിലെ ഹൈന്ദവരുടെ സ്വപ്നമാണ്. നമ്മുടെ സാംസ്‌കാരിക പാരമ്പര്യം പ്രതിഫലിക്കുന്നതാകണം ക്ഷേത്രം, രാംദേവ് വ്യക്തമാക്കി. 

കത്തോലിക്കര്‍ക്ക് വത്തിക്കാന്‍, മുസ്ലീങ്ങള്‍ക്ക് മെക്കാ, സിഖുകള്‍ക്ക് സുവര്‍ണ്ണക്ഷേത്രം എന്നത് പോലെയാണ് ഹൈന്ദവര്‍ക്ക് അയോധ്യ. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലീങ്ങള്‍ സഹായങ്ങള്‍ ചെയ്യണം. ഇതോടൊപ്പം പുതിയ പള്ളി നിര്‍മ്മിക്കാന്‍ ഹൈന്ദവര്‍ മുസ്ലീങ്ങളെ സഹായിക്കണം, രാംദേവ് ആവശ്യപ്പെട്ടു. 

അയോധ്യ വിധി വരുമ്പോള്‍ രാജ്യത്ത് അക്രമം പടരുമെന്നാണ് ചിലര്‍ പ്രചരിപ്പിച്ചത്. ഇപ്പോഴത്തെ അവസ്ഥ ശ്രദ്ധിക്കൂ. നിയമപ്രശ്‌നങ്ങള്‍ യാതൊന്നുമില്ല. വിധി പുറത്ത് വന്നതിന് ഒരു കല്ല് പോലും ആരും എറിഞ്ഞില്ല. ഇന്ത്യ മുന്നോട്ട് പോകുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്, രാംദേവ് കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും വിഷയം കൈകാര്യം ചെയ്ത രീതിയെ രാംദേവ് പ്രശംസിച്ചു. രാജ്യത്ത് സമാധാനം പുലരാന്‍ ഇവര്‍ കൈക്കൊണ്ട നടപടികളെയും യോഗാ ഗുരു പുകഴ്ത്തി

 




കൂടുതല്‍വാര്‍ത്തകള്‍.