CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 46 Minutes 42 Seconds Ago
Breaking Now

അന്ന് ജോലി ഉപേക്ഷിക്കുമ്പോള്‍ എല്ലാവരും എതിര്‍ത്തു ; കൂടെ നിന്നത് ഭാര്യ മാത്രമെന്ന് നിവിന്‍ പോളി

9 വര്‍ഷം മുമ്പ് ജോലി ഉപേക്ഷിച്ച് സിനിമയില്‍ എത്തിയ വിശേഷം പങ്കുവച്ച് നിവിന്‍ പോളി. ജോലി രാജിവക്കാന്‍ തീരുമാനിച്ചപ്പോള്‍ എല്ലാവരും എതിര്‍ത്തു. മണ്ടത്തരമെന്ന് പറഞ്ഞു. സിനിമയില്‍ നിനക്ക് ആരുമില്ല, നീ എന്താകും സിനിമയില്‍ എന്നൊക്കെ എല്ലാവരും ചോദിച്ചു. ചിലപ്പോള്‍ ജോലി മടുത്തത് കൊണ്ടാവും ഇങ്ങനെ തോന്നുന്നത്. കുറച്ചുകൂടി താല്‍പര്യത്തോടെ ജോലി ചെയ്യു എന്നൊക്കെ കൂട്ടുകാരും വീട്ടുകാരും ഉപദേശിച്ചു, നിവിന്‍ പറയുന്നു.

ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നും മനസ് ഇവിടെയൊന്നുമല്ലെന്നും റിന്നയോട് സംസാരിച്ചു. ഞാന്‍ നിര്‍ബന്ധിക്കില്ല, എന്താണോ ഇഷ്ടം,അത് ചെയ്യൂ, ബാക്കിയെല്ലാം അതിന്റെ വഴി വന്നോളും.. എന്ന് പോസിറ്റീവായി റിന്ന പ്രതികരിച്ചെന്നും നിവിന്‍ പറഞ്ഞു.

എങ്ങനെ സിനിമയില്‍ എത്തിണമെന്ന ഐഡിയ ഇല്ലായിരുന്നു.അങ്ങനെ ഇരിക്കേയാണ് മലര്‍വാടി ഒഡീഷനില്‍ പങ്കെടുത്തത്. ഓരോ സിനിമകളും ഓരോന്നു പഠിപ്പിക്കും. ഒരുപാട് പേര്‍ സഹായിച്ചു, നിവിന്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.