CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 50 Minutes 4 Seconds Ago
Breaking Now

വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോനെതിരേ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷെയ്ന്‍ നിഗം

വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോനെതിരേ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷെയ്ന്‍ നിഗം. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം. ശരത് മേനോനെ സൂക്ഷിക്കണം എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഷെയ്ന്‍ പറയുന്നത്. ഒരാള്‍ക്ക് പരിചയപ്പെടാന്‍ പറ്റുന്നതില്‍ വെച്ച് ഏറ്റവും വൃത്തികെട്ടവനാണ് ശരത് മേനോനെന്നും പോസ്റ്റിലുണ്ട്.'വെറുപ്പ് ഉണ്ടാക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്. ഇതൊരു തകര്‍ന്ന ഹൃദയത്തില്‍ നിന്നുള്ളതാണ്. ആരെയും ഒന്നും ബോധിപ്പിക്കാനില്ല. സത്യമേവ ജയതേ' എന്ന അടിക്കുറിപ്പോയെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

നേരത്തെ ശരതിന് ഷെയ്ന്‍ അയച്ചു നല്‍കിയ വോയിസ് മെസേജും പുറത്തുവന്നിരുന്നു. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെ എന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമെന്നും ഷെയ്ന്‍ പറയുന്ന വോയിസ് മെസേജാണ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം, ഷെയ്ന്‍ നിഗത്തിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ വെയിലിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് പരാതി നല്‍കിയിരുന്നു. ഷെയ്‌നും ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വിവാദമായ ചിത്രമായിരുന്നു വെയില്‍.ഇനിയുള്ള സിനിമകളില്‍ ഷെയ്‌നെ സഹകരിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എ.എം.എം.എയെ അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ ഷെയ്‌നിന് വിലക്ക് വരാനുള്ള സാധ്യതയുണ്ട്. നേരത്തെ ഇരുവരും തമ്മിലുള്ള തര്‍ക്കം സംഘടനകള്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെ വെയില്‍ സിനിമയുടെ ചിത്രീകരണത്തിനായി വരാമെന്ന് ഷെയ്ന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ഷെയ്ന്‍ ഷൂട്ടിംഗ് സ്ഥലത്ത് എത്തുന്നില്ലെന്നാണ് ജോബി ജോര്‍ജ് പരാതിയില്‍ ഉന്നയിക്കുന്നത്

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.