CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 4 Seconds Ago
Breaking Now

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം ; കോണ്‍ഗ്രസ് എന്‍സിപി ശിവസേന നേതാക്കളുടെ അവസാന ഘട്ട ചര്‍ച്ച ഇന്ന്

മൂന്ന് പാര്‍ട്ടികളുടേയും സംയുക്ത വാര്‍ത്താ സമ്മേളനവും ഇന്ന് നടന്നേക്കും.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമ തീരുമാനം കൈക്കൊളുന്നതതിനായി ഇന്ന് കോണ്‍ഗ്രസ്,എന്‍.സി.പി,ശിവസേന ഇന്ന് ചര്‍ച്ച അന്തിമ നടത്തും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ , അഹമ്മദ് പട്ടേല്‍ , കെ.സി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ശിവസേന നേതാക്കളായ ഉദ്ദവ് താക്കറെയും ആദിത്യ താക്കറെയും എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പവാറിന്റെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

അതേസമയം സി.പി.എം അടക്കമുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസും എന്‍.സി.പിയും ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.സേനാ എന്‍സിപി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത് ഇനി വൈകില്ലെന്നാണ് സൂചന. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ് എന്‍സിപി നേതാക്കള്‍ ഇന്നലെ തന്നെ മുംബൈയിലെത്തിയിരുന്നു. രാവിലെ ഇരുപാര്‍ട്ടി നേതാക്കളും ഒരുവട്ടം കൂടി കൂടിക്കാഴ്ച നടത്തിയ ശേഷമാവും ശിവസേനയുമായുള്ള സംയുക്ത ചര്‍ച്ച നടക്കുക. മൂന്ന് പാര്‍ട്ടികളുടേയും സംയുക്ത വാര്‍ത്താ സമ്മേളനവും ഇന്ന് നടന്നേക്കും. സേനയ്ക്ക് നല്‍കുന്ന മുഖ്യമന്ത്രി പദത്തില്‍ ഉദ്ദവ് താക്കറെ തന്നെ വരണമെന്ന് കോണ്‍ഗ്രസ് എന്‍സിപി നേതാക്കള്‍ ആവശ്യപ്പെട്ടേക്കും.

ഡിസംബര്‍ ഒന്നിനകം സത്യപ്രതിജ്ഞയെന്നാണ് സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്. എന്നാല്‍ അവസാന ഘട്ടത്തിലെ കൂറുമാറ്റം ഭയന്ന് ശിവസേനാ എംഎല്‍എമാരെ രാജസ്ഥാനിലെ ഉദയ് പൂരിലേക്കോ ജയ്പൂരിലേക്കോ മാറ്റിയേക്കുമെന്നാണ് സൂചനയുണ്ട് .സഖ്യത്തെ എതിര്‍ക്കുന്ന 17 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഉദ്ദവ് താക്കറെയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും ഉദ്ദവ് സമ്മതിച്ചില്ല. എം.എല്‍.എമാരോട് വസ്ത്രങ്ങളും ആധാര്‍,പാന കാര്‍ഡുകളുമായി രാവിലെ തന്നെ മാതോശ്രീയിലെത്താനാണ് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടത്.

 




കൂടുതല്‍വാര്‍ത്തകള്‍.